Latest News

ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമ്പോള്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് ഇസ്രായേല്‍

ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമ്പോള്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് ഇസ്രായേല്‍
X

ജറുസലേം: ഗസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമ്പോള്‍ പരസ്യമായി സന്തോഷം പ്രകടിപ്പിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ച് ഇസ്രായേല്‍ .ഗസയില്‍ തടവിലാക്കിയ ഇസ്രായേല്‍ ബന്ദികള്‍ക്ക് പകരമായി തടവുകാരെ മോചിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്നും നടപടികള്‍ ഞായറാഴ്ച ആരംഭിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ജറുസലേമിന് സമീപമുള്ള രണ്ട് ജയിലുകളും തെക്കന്‍ നഗരമായ അഷ്‌കെലോണിന് സമീപമുള്ള മറ്റൊന്നും തടവുകാരെ മോചിപ്പിക്കുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.അഷ്‌കെലോണിലും ഇസ്രായേലിന്റെ മറ്റ് പ്രദേശങ്ങളിലും പരസ്യമായ സന്തോഷപ്രകടനത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ തടയാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഇസ്രായേല്‍ പ്രിസണ്‍ സര്‍വീസ് കമ്മീഷണര്‍ മേജര്‍ ജനറല്‍ കോബി യാക്കോബി നിര്‍ദേശിച്ചു.

ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് വെള്ളിയാഴ്ചയാണ് വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കിയത്. അതേസമയം, കരാര്‍ നിരസിക്കാന്‍ തീവ്ര വലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it