Latest News

ഫലസ്തീന്‍ വൃദ്ധനെ മനുഷ്യകവചമാക്കി ഇസ്രായോല്‍ സൈന്യം

ഫലസ്തീന്‍ വൃദ്ധനെ മനുഷ്യകവചമാക്കി ഇസ്രായോല്‍ സൈന്യം
X

ജറുസലേം: 80 വയസ്സുള്ള ഫലസ്തീന്‍ വൃദ്ധനെ മനുഷ്യകവചമാക്കി ഇസ്രായോല്‍ സൈന്യത്തിന്റെ ക്രൂരത. കഴുത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിയിട്ട ശേഷം ഇയാളെ മനുഷ്യ കവചമാക്കുകയായിരുന്നു. ശേഷം, അയാളെയും ഭാര്യയെയും കൊലപ്പെടുത്തിയതായാണ് റിപോര്‍ട്ട്.

ഇസ്രായേലി വാര്‍ത്താ വെബ്സൈറ്റായ ഹാമാകോം നടത്തിയ അന്വേഷണത്തിലാണ് 2024 മെയ് മാസത്തില്‍ നിരവധി ബ്രിഗേഡുകളില്‍ നിന്നുള്ള ഇസ്രായേല്‍ സൈന്യം ഗാസ സിറ്റിയിലെ അല്‍-സെയ്തൂണ്‍ പരിസരത്തുള്ള വൃദ്ധ ദമ്പതികളുടെ വീട് ഉപരോധിക്കുകയും അവരെ ഇത്തരത്തില്‍ ക്രൂരതക്കിരയാക്കുകയും ചെയ്ത സംഭവം കണ്ടെത്തിയത്. സംഭവ സ്ഥലത്തുണ്ടായിരുന്ന അവരുടെ മക്കള്‍ ഓടിപോവുകയായിരുന്നു.

എട്ട് മണിക്കൂര്‍ സേനയുടെ മുന്നിലൂടെ നടക്കാന്‍ അദ്ദേഹത്തെ അവര്‍ നിര്‍ബന്ധിതനാക്കി. തിരച്ചിലിന്റെ ഭാഗമായി വീടുകള്‍ കയറി ഇറങ്ങാന്‍ നിര്‍ബന്ധിച്ചതിനു ശേഷം വെടിവച്ചു കൊല്ലുകയായിരുന്നു.

ഇത് ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല. കാരണം വര്‍ഷങ്ങളായി ഇസ്രായേല്‍ സൈന്യം ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായി നിരവധി മനുഷ്യാവകാശ സംഘടനകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമായാണ് കണക്കാക്കപ്പെടുന്നത്.

Next Story

RELATED STORIES

Share it