Latest News

ഭിന്നത പൊട്ടിത്തെറിയിലെത്തി; ഇസ്രായേലിലെ യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ടു

ഭിന്നത പൊട്ടിത്തെറിയിലെത്തി; ഇസ്രായേലിലെ യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ടു
X

തെൽ അവീവ്: ഗസ യുദ്ധത്തിലെ കനത്ത തിരിച്ചടി സംബന്ധിച്ച ഭിന്നത പൊട്ടിത്തെറിയിലെത്തിയതോടെ ഇസ്രായേലിലെ യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ടു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് പ്രഖ്യാപനം നടത്തിയത്. ആറംഗയുദ്ധ കാബിനറ്റിലെ മൂന്നോളം പേർ രാജിവയ്ക്കുകയും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ രൂക്ഷമായ അഭിപ്രായ ഭിന്നത ഉടലെടുക്കുകയും ചെയ്തതോടെയാണ് തീരുമാനമെന്നാണ് സൂചന. ഇതോടെ ഇസ്രായേൽ ഭരണകൂടം കൂടുതൽ പ്രതിസന്ധിയിലായി. നേരത്തേ യുദ്ധ കാബിനറ്റിൽ നിന്ന് ബെന്നി ഗാൻ്റ്സ് രാജിവച്ചതിനു പിന്നാലെ തീവ്ര വലതുപക്ഷം നെതന്യാഹുവിനെതിരേ നിലപാട് കടുപ്പിച്ചിരുന്നു. മന്ത്രിമാരായ ഇറ്റാമിർ ബെൻഗ്വീറും സ്മോട്രിച്ചും പുതിയ യുദ്ധ കാബിനറ്റ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നെതന്യാഹു അംഗീകരിച്ചിരുന്നില്ല. യുദ്ധം തുടരണമെന്നും വെടിനിർത്തൽ ആവശ്യമില്ലെന്നുമാണ് തീവ്ര വലതുപക്ഷത്തിൻ്റെ നിലപാട്.

Next Story

RELATED STORIES

Share it