Latest News

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി ഇന്ന്

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി ഇന്ന്
X

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ അഞ്ച് പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വെള്ളിയാഴ്ച കോടതി വിധി പറയും. ഒന്നാം പ്രതി വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത്, 11ാം പ്രതിയും മുന്‍ ഐബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുന്‍ ഡിജിപി സിബി മാത്യൂസ്, ആര്‍ബി ശ്രീകുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിട്ടുള്ളത്. ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ പങ്കാളിത്തമുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്നും നമ്പി നാരായണന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്നുമാണ് പ്രതികളുടെ വാദം.

എന്നാല്‍, ചാരക്കേസ് വ്യാജമാണെന്നും പ്രമുഖ ശാസ്ത്രജ്ഞരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായിട്ടാണെന്നുമാണ് സിബിഐയുടെ വാദം. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it