Latest News

ബാര്‍ അനുമതി ലഭിക്കാനായി സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപണം

സ്‌കൂളിന്റെ പ്രധാന കവാടത്തിന് തൊട്ടുപിന്നിലായിട്ടാണ് പുതിയ കവാടത്തിന്റെ പണി നടന്നുവരുന്നത്

ബാര്‍ അനുമതി ലഭിക്കാനായി സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപണം
X

തിരുവനന്തപുരം: ബാര്‍ അനുമതി ലഭിക്കാനായി തിരുവനന്തപുരം ഗവ എസ്എംവി സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപണം.സ്‌കൂളിന്റെ പ്രധാന കവാടത്തിന് തൊട്ടുപിന്നിലായിട്ടാണ് പുതിയ കവാടത്തിന്റെ പണി നടന്നുവരുന്നത്.

സ്‌കൂളിന്റെ നേരെ എതിര്‍വശത്തായാണ് ബാര്‍. ഹോട്ടലിന്റെ പണി പുരോഗമിക്കുന്നത്. നേരത്തെ ബിയര്‍ പാര്‍ലര്‍ ആയിരുന്ന കെട്ടിടം പൊളിച്ച് ത്രീ സ്റ്റാര്‍ റേറ്റിങ്ങുള്ള ബാര്‍ ആക്കാനുള്ള പണികള്‍ പുരോഗമിക്കുകയാണ്. ആരോപണമുയര്‍ന്നതോടെ ഇതിനെതിരേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഉള്‍പ്പടെ രംഗത്തെത്തിയിട്ടുമുണ്ട്. മതില്‍ നിലനിര്‍ത്തിക്കൊണ്ട് ഗേറ്റ് മാത്രം ഉള്ളിലേക്ക് പണിയുന്നത് ദുരൂഹത ഉണര്‍ത്തുന്നതാണെന്നാണ് പൂര്‍വവിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.ജനപ്രതിനിധികളുമായി സംസാരിച്ച് വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് വിനോദ് കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it