Latest News

തിരൂരില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം

. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് പടിഞ്ഞാറെ പീടിയക്കല്‍ ഇബ്രാഹിമിന്റെ വീടിന്റെ പരിസരത്ത് മകന്‍ മുഹമ്മദ് അല്‍ഫാസ് പുലിയെ കണ്ടതായി വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ചത്.

തിരൂരില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം
X

പടിഞ്ഞാറെ പീടിയക്കല്‍ അല്‍താഫ് മൊബൈലില്‍ പകര്‍ത്തിയ പുലിയുടെ ചിത്രം

തിരൂര്‍: താഴേപാലത്ത് എംഇഎസ് സ്‌കൂള്‍ റോഡിന്റെ സമീപം പുലിയെ കണ്ടതായി അഭ്യൂഹം. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് പടിഞ്ഞാറെ പീടിയക്കല്‍ ഇബ്രാഹിമിന്റെ വീടിന്റെ പരിസരത്ത് മകന്‍ മുഹമ്മദ് അല്‍ഫാസ് പുലിയെ കണ്ടതായി വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ചത്. പുലര്‍ച്ചെ മൂന്നിന് ജനല്‍ വഴി പുറത്തേക്ക് നോക്കിയപ്പോള്‍ പുലിയെ പോലെ തോന്നുന്ന ജീവിയെ കണ്ട അല്‍താഫ് തന്റെ മൊബൈല്‍ കാമറയില്‍ ഇരുണ്ട വെളിച്ചത്തില്‍ പുലിയെ പകര്‍ത്തിയിരുന്നു. ഈ ചിത്രം സുഹൃത്തുക്കള്‍ക്ക് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. സാമാന്യം വലിയ പുലിയെ തന്നെയാണ് താന്‍ കണ്ടത് എന്ന് അല്‍താഫ് ഉറപ്പിച്ച് പറയുന്നു.

പുലിയുടേതെന്ന് സംശിക്കുന്ന കാല്‍പാടുകള്‍

തുടര്‍ന്ന് വീട്ടുകാര്‍ പോലിസിനേയും വനംവകുപ്പിനേയും വിവരംമറിയച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റുകാര്‍ നടത്തിയ പരിശോധനയിര്‍ പരിസരങ്ങളില്‍ കണ്ട കാല്‍പാടുകള്‍ പുലിയുടെതെന്ന് സ്ഥിരീകരിച്ചു

നാട്ടുകാര്‍ പരിസരങ്ങളിലെല്ലാം തിരഞെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലി സാന്നിധ്യം സ്ഥിരീകരിച്ചതോട് കൂടി നാട്ടുകാര്‍ ഭയവിഹ്വലരാണ്.

Next Story

RELATED STORIES

Share it