Latest News

മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള സംഘപരിവാര്‍ ശ്രമം; മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നടപടികളില്‍ പ്രതിഷേധിക്കണമെന്നും പുകസ

ജനാധിപത്യത്തിനും, സ്വാതന്ത്ര്യത്തിനുമെതിരെ സംഘപരിവാര്‍ ഭരണകൂട നടപടികളുടെ തുടര്‍ച്ചയാണിത്

മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള സംഘപരിവാര്‍ ശ്രമം; മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നടപടികളില്‍ പ്രതിഷേധിക്കണമെന്നും പുകസ
X

തിരുവനന്തപുരം: മീഡിയവണ്‍ സംപ്രേക്ഷണം തടഞ്ഞുവെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ജനാധിപത്യത്തിനും, സ്വാതന്ത്ര്യത്തിനുമെതിരെ സംഘപരിവാര്‍ ഭരണകൂട നടപടികളുടെ തുടര്‍ച്ചയാണിത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കുനേരെ സംഘപരിവാറും, കേന്ദ്ര ഭരണവും നിരന്തരം വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. രാജ്യത്തിലെ മാധ്യമങ്ങളെയെല്ലാം ഭയപ്പെടുത്താനും, കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താനും, കൂച്ചുവിലങ്ങിടാനും സംഘപരിവാര്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതിന്റെ കൃത്യമായ അടയാളമാണിത്.

മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ജനാധിപത്യ മതേതരവാദികള്‍ പ്രതിഷേധമുയര്‍ത്തണമെന്നും പുകസ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.


Next Story

RELATED STORIES

Share it