Latest News

ജഹാന്‍ഗീര്‍പുരി സംഘര്‍ഷം; കേസ് ഡല്‍ഹി ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

ജഹാന്‍ഗീര്‍പുരി സംഘര്‍ഷം; കേസ് ഡല്‍ഹി ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
X

ന്യൂഡല്‍ഹി: ജഹാന്‍ഗീര്‍പുരി സംഘര്‍ഷം ഡല്‍ഹി പോലിസിന്റെ അന്വേഷണ വിഭാഗമായ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. ജില്ലാ പോലിസിന്റെ സഹായത്തോടെയായിരിക്കും അന്വേഷണമെന്ന് പോലിസ് സൂപ്രണ്ട് രവീന്ദ്ര യാദവ് പറഞ്ഞു.

20 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹനുമാന്‍ ജയന്തി ആഘോഷത്തിലേക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് ഹിന്ദുത്വര്‍ മുസ് ലിംകള്‍ക്കെതിരേ ആക്രമണം നടത്തിയത്. അതേസമയം അറസ്റ്റിലായ മിക്കവാറും പേര്‍ മുസ് ലിംകളാണ്.

സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലാ പോലിസ് മേധാവിയുമായി ഫോണില്‍ സംസാരിച്ചു.

കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിട്ടുള്ളത് ഒരു 16 വയസ്സായ യുവാവിനെയാണ്. പോലിസ് റെക്കോര്‍ഡില്‍ 22 വയസ്സെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ തന്റെ സഹോദരന്‍ വീട്ടില്‍ത്തന്നെയുണ്ടായിരുന്നതായി സഹോദരി പറഞ്ഞു.

Next Story

RELATED STORIES

Share it