- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജയില്‍ ലൈബ്രറികള്‍ അന്തേവാസികളുടെ മാനസിക പുനരുദ്ധാരണത്തിനുള്ള പുതുവഴികള്‍: മന്ത്രി ആര് ബിന്ദു

തൃശൂര്‍: ജയില്‍ ലൈബ്രറികള്‍ അന്തേവാസികള്‍ക്ക് മാനസിക പുനരുദ്ധാരണത്തിനുള്ള പുതുവഴികളാകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു. തടവുകാരുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്തുന്നതിനും അവരുടെ കലാ കായിക പ്രതിഭയെ പരിപോഷിപ്പിക്കുന്നതിനും അവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നതിനുമാണ് ജയില്‍ ക്ഷേമ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി. കുറ്റകൃത്യങ്ങളും ജയിലും ഇല്ലാത്ത ഒരു കാലം ഉണ്ടാകുന്നതിനായി സമൂഹം ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ്ജയിലില്‍ നടന്ന ജയില്‍ ക്ഷേമ ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജയിലുകളില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ജയില്‍ക്ഷേമദിനാഘോഷം സംഘടിപ്പിച്ചത്. നവീകരിച്ച ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ് ജയിലിലെ സൗകര്യങ്ങള്‍ അന്തേവാസികളോട് മന്ത്രി നേരിട്ട് ചോദിച്ച് വിലയിരുത്തി.
നഗരസഭ ചെയര്‍ പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ജയില്‍ റീജിണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ ലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. മദ്ധ്യമേഖല ജയില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ സാം തങ്കയ്യന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ജോബി, മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനു,മുന്‍ സൂപ്രണ്ട് കെ എ പൗലോസ്, അസിസ്റ്റന്റ് സൂപ്രണ്ട് കെ എം ആരിഫ്, സുരേഷ് കെ എന്നിവര്‍ പങ്കെടുത്തു. സൂപ്രണ്ട് ജോണ്സണ് ബേബി നന്ദിയും പറഞ്ഞു. സമ്മേളനാനന്തരം കലാ മത്സരങ്ങളും ഗാനമേളയും നടന്നു.
RELATED STORIES
സ്കൂബ ഡൈവിങ്ങിനിടെ തൃശൂര്‍ സ്വദേശി ദുബായില്‍ മരിച്ചു
8 Jun 2025 12:52 PM GMT34കാരിയെ ഭർത്താവ് ശ്വസം മുട്ടിച്ചു കൊന്നു
8 Jun 2025 10:22 AM GMTഡിവൈഎഫ്ഐ പ്രവര്ത്തകന് ബിജുവിന്റെ കൊലപാതകം; ഒമ്പതു ആര്‍എസ്എസ്...
29 May 2025 9:52 AM GMTകെട്ടിടത്തിനു മുകളില്‍നിന്ന് ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് വീണു;...
23 May 2025 1:21 PM GMTഇന്ന് തൃശൂര്‍ പൂരം; വൈകീട്ട് അഞ്ചരയ്ക്ക് കുടമാറ്റം
6 May 2025 7:07 AM GMTനിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്ക് പിറകില്‍ തടി കയറ്റി വന്ന ലോറി...
25 April 2025 9:40 AM GMT