Latest News

കശ്മീരിൽ സ്കൂളുകൾ തുറന്നു; വിദ്യാർഥികൾ കുറവ്

എന്നാല്‍ പലയിടത്തും വിദ്യാര്‍ഥികളുടെ എണ്ണം കുറവായിരുന്നു. പലയിടത്തും വിദ്യാര്‍ഥികളെ സ്‌കൂളിലയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കശ്മീരിൽ സ്കൂളുകൾ തുറന്നു; വിദ്യാർഥികൾ കുറവ്
X

ശ്രീനഗര്‍: കശ്മീരിൽ ദിവസങ്ങൾക്ക് ശേഷം വിദ്യാലയങ്ങൾ തുറന്നെങ്കിലും വിദ്യാർഥികളുടെ കുറവ് പ്രവർത്തനത്തെ ബാധിച്ചു. 190 പ്രൈമറി സ്‌കൂളുകളില്‍ 95 മാത്രമാണ് തുറന്നത്. എന്നാല്‍ പലയിടത്തും വിദ്യാര്‍ഥികളുടെ എണ്ണം കുറവായിരുന്നു. പലയിടത്തും വിദ്യാര്‍ഥികളെ സ്‌കൂളിലയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്കൂളുകൾ തുറന്നുവെങ്കിലും പല സ്കൂളുകളുടെയും ​ഗേറ്റുകൾ അടച്ചിട്ട നിലയിലായിരുന്നു. ഉദ്യോഗസ്ഥരും അധ്യാപകരും വന്നെങ്കിലും വിദ്യാര്‍ഥികള്‍ എത്തിയില്ല.

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി 190 പ്രൈമറി സ്‌കൂളുകള്‍ ചില കോളജുകളും ഇന്നുമുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് കഴിഞ്ഞദിവസം പറഞ്ഞത്. കശ്മീരിലെ വ്യാപാരസ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും സാധാരണനിലയിലായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുന്നതിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരുന്നു. സുരക്ഷയുടെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പടെ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമായതോടെയാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 35 പോലിസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ നല്‍കിയിരുന്ന ഇളവ് ഇന്നലെ 50 പോലിസ് സ്‌റ്റേഷന്‍ പരിധിയിലേക്ക് ഉയര്‍ത്തിരുന്നു. വൈകാതെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ കഴിഞ്ഞദിവസം ഭാഗികമായി പുനസ്ഥാപിച്ചിരുന്നെങ്കിലും ഇന്നലെ വീണ്ടും വിച്ഛേദിച്ചിരുന്നു.

Next Story

RELATED STORIES

Share it