- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞത് അരനൂറ്റാണ്ടു കാലം; നഷ്ടപരിഹാര തുക പ്രഖ്യാപിച്ച് ജപ്പാന്‍
ജപ്പാനില്‍ ഇതുവരെ അനുവദിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ക്രിമിനല്‍ നഷ്ടപരിഹാരതുകയാണ് ഹകമാഡക്കു ലഭിക്കുക

ടോക്കിയോ: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞയാള്‍ക്ക് നഷ്ടപരിഹാര തുക പ്രഖ്യാപിച്ച് ജപ്പാന്‍. 50 വര്‍ഷത്തോളം തെറ്റായി തടഞ്ഞുവയ്ക്കപ്പെടുകയും കഴിഞ്ഞ വര്‍ഷം വിട്ടയയ്ക്കുകയും ചെയ്ത ഇവാവോ ഹകമാഡ എന്ന വൃദ്ധനാണ് ജപ്പാന്‍ ഗവണ്‍മെന്റ് ഈ തുക നല്‍കുക.
1.44 മില്യണ്‍ ഡോളറാണ് ഇവാവോ ഹകമാഡക്ക് ലഭിക്കുക. ജപ്പാനില്‍ ഇതുവരെ അനുവദിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ക്രിമിനല്‍ നഷ്ടപരിഹാരതുകയാണ് ഇത്. ഇവാവോ ഹകമാഡ അരനൂറ്റാണ്ടോളമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞത്. തെറ്റായി ശിക്ഷിക്കപ്പെട്ടാണ് ഹകമാഡ ജയിലറക്കുള്ളിലായത്.
1966-ല്‍ തന്റെ തൊഴിലുടമയെയും കുടുംബത്തെയും കൊലപ്പെടുത്തി എന്ന കേസിലാണ് ഹകമാഡ ജയിലിലായത്. കഴിഞ്ഞ വര്‍ഷം നടന്ന പുനര്‍വിചാരണയില്‍ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.
ജപ്പാന്റെ യുദ്ധാനന്തര ചരിത്രത്തില്‍ പുനര്‍വിചാരണയ്ക്ക് വിധേയനാകുന്ന അഞ്ചാമത്തെ വധശിക്ഷാ തടവുകാരനാണ് ഹകമാഡ. അതേസമയം, ഹകമാഡ അനുഭവിച്ച വേദനയ്ക്ക് പരിഹാരം കാണാന്‍ ഈ പണം വളരെ കുറവാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു.
RELATED STORIES
ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കും: മാള്‍ട്ട
26 May 2025 3:55 AM GMTഇസ്രായേലിലെ യുഎസ് എംബസിയില്‍ മൊളട്ടോവ് കോക്ക്ടെയ്ല് എറിയാന്‍...
26 May 2025 3:36 AM GMTപാര്‍ട്ടി ഓഫിസില്‍ ബിജെപി പ്രവര്‍ത്തകയെ 'സ്പര്‍ശിച്ച്' നേതാവ്;...
26 May 2025 3:03 AM GMTകണ്ടെയ്നറുകള്‍ കരതൊട്ടാല്‍ കസ്റ്റംസ് കസ്റ്റഡിയിലാവും
26 May 2025 2:42 AM GMTമുസ്ലിം യുവാക്കള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണം; 38 പേര്‍ക്കെതിരെ കേസ്, ...
26 May 2025 2:30 AM GMTതൊപ്പി ധരിച്ചതിന് മുസ്ലിം യുവാവിനെ ഹിന്ദുത്വന് തല്ലിക്കൊന്നു
26 May 2025 1:58 AM GMT