Latest News

പാര്‍ട്ടിയെ തകര്‍ക്കാന്‍ അമേരിക്കയില്‍ പരിശീലനം നേടിയവര്‍ എത്തുന്നുവെന്ന് ഇ പി ജയരാജന്‍

നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമമാണ് നടക്കുന്നത്.

പാര്‍ട്ടിയെ തകര്‍ക്കാന്‍ അമേരിക്കയില്‍ പരിശീലനം നേടിയവര്‍ എത്തുന്നുവെന്ന് ഇ പി ജയരാജന്‍
X

കണ്ണൂര്‍: സിപിഎമ്മിനെ തകര്‍ക്കാന്‍ യുഎസിലെ സര്‍വ്വകലാശാലകളില്‍ നിന്ന് പരിശീലനം നേടിയവര്‍ എത്തുന്നുണ്ടെന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. പോസ്റ്റ് മോഡേണ്‍ പരിശീലനം ലഭിച്ചവരാണ് ഇവരെന്നും കണ്ണപുരത്ത് പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് ജയരാജന്‍ പറഞ്ഞു. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമമാണ് നടക്കുന്നത്. ഇത് തിരിച്ചറിയാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. ഇത്തരം ആക്രമണങ്ങളിലൂടെയാണ് ലോകത്തെ പല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും തകര്‍ത്തത്.

പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങളാകാം. പക്ഷേ, തെറ്റുകള്‍ ചൂണ്ടിക്കാണിക്കല്‍ എന്ന പേരില്‍ വാര്‍ത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. സഖാക്കള്‍ തമ്മില്‍ മാനസിക ഐക്യവും പൊരുത്തവും ഉണ്ടായാലേ ഈ പ്രതിസന്ധി കടക്കാനാകുയെന്നും ജയരാജന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it