Big stories

ബീഹാറില്‍ ജെഡിയു- ബിജെപി ബന്ധം ഉലയുന്നു; നിതീഷ്‌കുമാര്‍ പ്രതിപക്ഷവുമായി കൈകോര്‍ക്കുമോ?

ബീഹാറില്‍ ജെഡിയു- ബിജെപി ബന്ധം ഉലയുന്നു; നിതീഷ്‌കുമാര്‍ പ്രതിപക്ഷവുമായി കൈകോര്‍ക്കുമോ?
X

ബീഹാര്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കെന്ന് സൂചന. 2017ല്‍ നിതീഷിന്റെ ജെഡി(യു)വും ബിജെപിയും തമ്മില്‍ കൈകോര്‍ത്തതിനുശേഷമുണ്ടായ ഏറ്റവും വലിയ സംഘര്‍ഷത്തിലൂടെയാണ് ഇരുപാര്‍ട്ടികളും കടന്നുപോകുന്നത്. ജെഡിയു-ബിജെപി ബന്ധം തകരാനും സാധ്യതയുണ്ടെന്ന് കരുതുന്നു.

തന്റെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ അകറ്റാനും തന്റെ സ്വാധീനം കുറയ്ക്കാനും ബിജെപി ശ്രമിക്കുന്നുവെന്ന് നിതീഷ്‌കുമാര്‍ ആരോപിക്കുന്നു. ഇക്കാര്യം ജെഡി(യു)പ്രസിഡന്റ് രാജീവ് രഞ്ജന്‍ സിങ് തുറന്നുപറയുകതന്നെ ചെയ്തു.

ഇന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ തര്‍കിഷോര്‍ പ്രസാദുമായി സംസാരിച്ചശേഷം നിതീഷ് പറഞ്ഞത് ഇപ്പോഴത്തെ വിവാദത്തില്‍ കാര്യമില്ലെന്നാണ്.

എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നിതീഷിനെതിരേ ചരടുവലിച്ചുവെന്ന് ജെഡി(യു) ആരോപിച്ചിരുന്നു. ബിജെപി മേധാവി ജെ പി നദ്ദയുടെ ഒരു പരാമര്‍ശവും വ്യാപകമായി ജെഡി(യു) വൃത്തങ്ങള്‍ വിമര്‍ശനവിധേയമാക്കുന്നുണ്ട്.

ബിജെപി മാത്രമേ നിലനില്‍ക്കൂ എന്നും പ്രാദേശിക പാര്‍ട്ടികള്‍ അപ്രത്യക്ഷമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇത് തങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന പ്രസ്താവനയായാണ് നിതീഷ്പക്ഷം കരുതുന്നത്.

മുഖ്യമന്ത്രി സമാധാനിക്കാവുന്ന മാനസികാവസ്ഥയിലല്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അടുത്തതായി എന്ത് സംഭവിക്കുമെന്ന് തീരുമാനിക്കാന്‍ അദ്ദേഹം നാളെ എല്ലാ എംഎല്‍എമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പിനെ ഇപ്പോള്‍ നേരിടേണ്ടെന്നാണ് എംഎല്‍എമാരുടെ ഉളളിലിരിപ്പ്. പുതിയ ഒരു സഖ്യം വേണമെന്നാണ് താല്‍പര്യം.

പ്രതിപക്ഷ നേതാവ് രാഷ്ട്രീയജതാദളിന്റെ തേജസ്വി യാദവ് പിന്തുണ നല്‍കാന്‍ തയ്യാറാണ്. നിലവില്‍ ആര്‍ജെഡിയാണ് നിയമസഭയിലെ ഏറ്റവും വലിയ കക്ഷി. ആര്‍ജെഡി, ജെഡി(യു), കോണ്‍ഗ്രസ് എന്നിവര്‍ ഒരുമിച്ച് നിന്നാല്‍ ബിജെപിയെ പുറത്താക്കാനാവും.

അമിത് ഷാ തങ്ങളെ റിമോട്ട് കണ്‍ട്രോള്‍വച്ച് നിയന്ത്രിക്കുകയാണെന്ന് ജെഡി(യു) പറയുന്നു. ഇപ്പോഴത്തെ കേന്ദ്ര മന്ത്രിസഭയിലെ ഏക ജെഡി(യു) മന്ത്രി ആര്‍ സി പി സിങ് കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജ്യസഭാ അംഗമായ ഇദ്ദേഹത്തെ അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കില്ലെന്ന ജെഡി(യു)വിന്റെ തീരുമാനമാണ് വിനയായത്. അതിനര്‍ത്ഥം ഇദ്ദേഹം കേന്ദ്ര മന്ത്രിസ്ഥാനത്തുനിന്ന് പുറത്താവുമെന്നാണ്. താമസിയാതെ അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു.

നിതീഷും ബിജെപിയും തമ്മിലുള്ള ബന്ധം ഊഷ്മളമല്ലെന്നതിന് നിരവധി തെളിവുകളുണ്ട്. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നിധീഷ് കുമാര്‍ പങ്കെടുത്തില്ല, സുഖമില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ അന്നേ ദിവസം മുഖ്യമന്ത്രി പട്‌നയില്‍ മൂന്ന് പരിപാടികളില്‍ പങ്കെടുത്തു.

കേന്ദ്ര മന്ത്രിസഭയില്‍ കൂടുതല്‍ മന്ത്രിമാര്‍, ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്ത പൊതുതിരഞ്ഞെടുപ്പിനൊപ്പം നടത്തണം- ഇതൊക്കെയാണ് ജെഡി(യു)നിന്റെ ആവശ്യം.

അടുത്ത തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറായിരിക്കും സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ പ്രഖ്യാപിച്ചെങ്കിലും തീരുമാനമായില്ലെന്നാണ് ജെഡി(യു) പറഞ്ഞത്. കാത്തിരുന്നു കാണാം.

Next Story

RELATED STORIES

Share it