Latest News

കേരളം തമസ്‌കരിച്ചവര്‍ കുട്ടികളെ കൊന്ന് പക വീട്ടുന്നുവെന്ന് ജിദ്ദ നവോദയ

കേരളം തമസ്‌കരിച്ചവര്‍ കുട്ടികളെ കൊന്ന് പക വീട്ടുന്നുവെന്ന് ജിദ്ദ നവോദയ
X

ജിദ്ദ: കേരളത്തെ കലാപകേന്ദ്രമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ജിദ്ദ നവോദയ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ നിന്നും തിരിച്ചുകയറാന്‍ അക്രമത്തിന്റെ ആള്‍രൂപമായ സുധാകരന്റെ നേതൃത്വത്തില്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും നവോദയ കേന്ദ്രകമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് കിസ്മത്ത് മമ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷധികാരി ഷിബു തിരുവനന്തപുരം, സെക്രെട്ടറി ശ്രീകുമാര്‍ മാവേലിക്കര, സി. എം അബ്ദുറഹിമാന്‍, ഫിറോസ് മുഴുപ്പിലങ്ങാട്, ആസിഫ് കരുവാറ്റ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it