Latest News

സമസ്ത പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങളുടെ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനം വെള്ളിയാഴ്ച മുതല്‍

സമസ്ത പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങളുടെ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനം വെള്ളിയാഴ്ച മുതല്‍
X

മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളുടെ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനം നവംബര്‍ 11 (വെള്ളിയാഴ്ച) മുതല്‍ ആരംഭിക്കും.

സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ കമ്മറ്റികളുടെ കീഴില്‍ ബഹ്റൈനിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും സ്വദേശി പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളിലും തങ്ങള്‍ പങ്കെടുക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്ററും തങ്ങളെ അനുഗമിച്ച് ബഹ്റൈനിലെത്തുന്നുണ്ട്.

വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ബഹ്റൈനിലെത്തുന്ന ഇരുവര്‍ക്കും സമസ്ത ബഹ്റൈന്‍ ഘടകത്തിന്‍റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കും.

തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 8.30ന് ഈസാടൗണിലെ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമസ്ത ബഹ്റൈന്‍ സ്വീകരണ മഹാ സമ്മേളനത്തില്‍ ജിഫ്രി തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും.

"നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി(സ)" എന്ന പ്രമേയത്തില്‍ സമസ്ത ബഹ്റൈന്‍ ആചരിച്ചു വരുന്ന നബിദിനാഘോഷ കാന്പയിന്‍റെ സമാപനവും ഇതോടനുബന്ധിച്ച് നടക്കും.

സമസ്തയുടെ കീഴില്‍ ബഹ്റൈനിലെ വിവിധ ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന 9 മദ്റസകളുടെ കലാസാഹിത്യ പരിപാടികളുടെ സമാപന സംഗമം കൂടിയാണിത്. നേരത്തെ ഏരിയാ തലങ്ങളില്‍ വിപുലമായ പരിപാടികള്‍ നടന്നിരുന്നു.

വെള്ളിയാഴ്ച ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന സമാപന ചടങ്ങില്‍ സമസ്ത നേതാക്കളോടൊപ്പം മത-രാഷ്ട്രീയ-സാസ്കാരിക മേഖലകളിലെ പ്രമുഖരും സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ഇതിന് മുമ്പ് 2017 നവംബറിലാണ് അവസാനമായി ബഹ്റൈനിൽ വന്നത്

2018 ലെ യുഎഇ ഗവൺമെന്റിന്റെ അതിഥിയായി തങ്ങൾ പങ്കെടുത്തിരുന്നു.

സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ (സമസ്ത ബഹ്റൈൻ പ്രസിഡന്റ് &സ്വാഗത സംഘം ചെയർമാൻ)

Vk കുഞ്ഞമ്മദ് ഹാജി (ജന:സെക്രട്ടറി സമസ്ത ബഹ്റൈൻ)

Sm അബദുൽ വാഹിദ് (ട്രഷറർ സമസ്ത ബഹ്റൈൻ)

അശ്റഫ് അൻവരി ചേലക്കര

(കോ.. ഓഡിറ്റോർ സമസ്ത ബഹ്റൈൻ)

ഹാഫിള് ശറഫുദ്ധീൻ മൗലവി,

ഷാഫി വേളം പങ്കെടുത്തു.

Next Story

RELATED STORIES

Share it