Latest News

66 ല്‍ അധികം കമ്പനികളിലായി 3500 ലധികം ഒഴിവുകള്‍; പ്രാപ്തി മെഗാ തൊഴില്‍ മേള നാളെ

66 ല്‍ അധികം കമ്പനികളിലായി 3500 ലധികം ഒഴിവുകള്‍; പ്രാപ്തി മെഗാ തൊഴില്‍ മേള നാളെ
X

തൃശൂര്‍: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ പ്രാപ്തി മെഗാ തൊഴില്‍ മേള നാളെ രാവിലെ 10ന് തൃശൂര്‍ വിമല കോളജില്‍ റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് മേള ക്രമീകരിച്ചിരിക്കുന്നത്.

66 ലധികം കമ്പനികളിലായി 3500 ത്തിലധികം ഒഴിവുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്‍ജിനീയറിംഗ്, നഴ്‌സിംഗ്, ഐടിഐ, ഓട്ടോമൊബൈല്‍ പോളിടെക്‌നിക്, എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം, ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങള്‍ നേടിയവര്‍ക്ക് തൊഴില്‍ മേളയില്‍ അവസരങ്ങളുണ്ടാകും.

ഓണ്‍ലൈനായി ഇതുവരെ രജിസ്ട്രര്‍ ചെയ്തവര്‍ക്കും സ്‌പോര്‍ട്ട് രജിസ്‌ട്രേഷനിലൂടെയും തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ഞായറാഴ്ച രാവിലെ 9 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒരു ഉദ്യോഗാര്‍ത്ഥിക്ക് 5 കമ്പനികളുടെ വരെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പാസ് മുഖേനയായിരിക്കും പ്രവേശനം. ഉദ്യോഗാര്‍ത്ഥികളുടെ കൂടെ വന്നവര്‍ക്ക് വിശ്രമിക്കുന്നതിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും തൊട്ടടുത്ത ഗവ എഞ്ചിനീയറിംഗ് കോളേജില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, ലഘുഭക്ഷണം എന്നിവയും ലഭ്യമാക്കും. സംശയ നിവാരണങ്ങള്‍ക്കായി 8075967726 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Next Story

RELATED STORIES

Share it