Latest News

വഖ്ഫ് ഭേദഗതി ബില്ലിന്മേലുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ചര്‍ച്ച ഇന്ന്

വഖ്ഫ് ഭേദഗതി ബില്ലിന്മേലുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ചര്‍ച്ച ഇന്ന്
X

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ലിന്മേലുള്ള സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ ചര്‍ച്ച ഇന്ന്. തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ ക്ലോസ് ബൈ ക്ലോസ് ഭേദഗതികള്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. ബിജെപി അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും ബില്ലില്‍ ഭേദഗതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഭേദഗതികള്‍ സമര്‍പ്പിച്ച അംഗങ്ങളുടെ പട്ടികയില്‍ ബിജെപിയുടെ സഖ്യകക്ഷികളാരും ഉള്‍പ്പെട്ടിട്ടില്ല.

വഖ്ഫ് (ഭേദഗതി) ബില്‍, 2024, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 8 ന് പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് വിടുകയായിരുന്നു.

വഖ്ഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിനായി 1995 ലെ വഖ്ഫ് നിയമം ഭേദഗതി ചെയ്യാന്‍ ബില്‍ ലക്ഷ്യമിടുന്നു.

Next Story

RELATED STORIES

Share it