- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജൂഡോ ദേശീയ ചാംപ്യന്‍ഷിപ്പ്: സ്വര്‍ണമെഡല്‍ നേടി മലപ്പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥി
അരീക്കോട് ഊര്‍ങ്ങാട്ടിരി കിണറടപ്പിലെ മുള്ളില്‍ കാട് മലക്ക് താഴെ താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ സി പി ജിഷ്ണുവാണ് മാര്‍ഷ്യല്‍ ആര്‍ട്സ് ആയ ജുഡോയില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.
മലപ്പുറം: 15 വയസ്സിന് താഴെയുള്ളവരുടെ ജൂഡോ ദേശീയ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി മലപ്പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥി.
അരീക്കോട് ഊര്‍ങ്ങാട്ടിരി കിണറടപ്പിലെ മുള്ളില്‍ കാട് മലക്ക് താഴെ താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ സി പി ജിഷ്ണുവാണ് മാര്‍ഷ്യല്‍ ആര്‍ട്സ് ആയ ജുഡോയില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ദേശീയ ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത് മലപ്പുറം ജവഹര്‍ നവോദയ സ്കൂള്‍ വിദ്യാര്‍ത്ഥിയായ ജിഷ്ണുവാണ്.
സകൂള്‍ ഗെയിംസ് ഫെഡറേഷഷന് ഓഫ് ഇന്ത്യയുടെ കീഴിലൂടെയാണ് ജിഷ്ണു മല്‍സര രംഗത്തേക്ക് കടന്നു വന്നത്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ജൂഡോയില്‍ പരിശീലനം ആരംഭിക്കുന്നത്.നവോദയ സ്കൂള്‍ തലത്തില്‍ നടത്തുന്ന ദേശിയ തല ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡലും സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യാ മല്‍സരത്തില്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
201617 വര്‍ഷം റീജിയണല്‍ ലെവല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 201718ല്‍ റീജിയണല്‍ ലെവലില്‍ ഒന്നാം സ്ഥാനവും അതിലൂടെ പൂനെയില്‍ നടന്ന നാഷണല്‍ ലെവല്‍ മത്സരത്തില്‍ വെങ്കല മെഡലും കരസ്ഥമാക്കി. 201819 വര്‍ഷത്തില്‍ കര്‍ണാടകയില്‍ നടന്ന റീജിയണല്‍ ലെവല്‍ മത്സരത്തില്‍ 1ാം സ്ഥാനവും ഭോപ്പാലില്‍ നടന്ന നാഷണല്‍ ലെവല്‍ മത്സരത്തിലും 1ാം സ്ഥാനം കരസ്ഥമാക്കി. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നവോദയ വിദ്യാലയ സമിതിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മത്സരങ്ങളില്‍ മണിപ്പൂര്‍, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ പ്രതിനിധികളെ പരാജയപ്പെടുത്തി. പഞ്ചാബ്, ഡല്‍ഹി എന്നിവരുടെ പ്രതിനിധികളുടെ കൂടെയും മത്സരിച്ചു വിജയിച്ചു.
പതിനഞ്ചുകാരനായ ജിഷ്ണുവിന് തുടര്‍ പരിശീലനവും സ്പോണ്സറെയും ലഭിച്ചാല്‍ രാജ്യാന്തര മല്‍സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്' .
അരീക്കോട് കിണറടപ്പന്‍, മുള്ളുംകാട് സ്വദേശിയായ വേലായുധന് സരോജിനി ദമ്പതികളുടെ നാലു മക്കളില്‍ പതിനഞ്ചു വയസുകാരനായ ജിഷ്ണു ഈ വര്‍ഷം പത്താം ക്ലാസില്‍ പഠിക്കുന്നു. സഹോദരങ്ങള്‍ ദിവ്യജ്യോതി സിവില്‍ എന്‍ജിനിയറിംഗും സൗമ്യ ജ്യോതി ബിസിനസ് മാനേജ്മെന്റില്‍ ഡിപ്ലോമയും പാസായി. നിഖില മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയാണ്.
ജിഷ്ണുവിന്റെ തുടര്‍പഠനത്തിന് ആവശ്യമായ സഹായങ്ങള്‍ എസ്ഡിപിഐ ഭാരവാഹികള്‍ ഉറപ്പു നല്കി.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT