Latest News

കെ ഡിസ്‌ക്ക്: എംപ്‌ളോയേഴ്‌സ് പോര്‍ട്ടലും തൊഴില്‍ മേളയും മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു

കെ ഡിസ്‌ക്ക്: എംപ്‌ളോയേഴ്‌സ് പോര്‍ട്ടലും തൊഴില്‍ മേളയും  മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു
X

തിരുവനന്തപുരം: കെ ഡിസ്‌ക്കിന്റെ നേതൃത്വത്തിലുള്ള എംപ്‌ളോയേഴ്‌സ് പോര്‍ട്ടലിന്റേയും യങ് ഇന്‍വെസ്‌റ്റേഴ്‌സ് പ്രോഗ്രാം 2021ന്റെയും തൊഴില്‍ മേളയുടെയും ഉദ്ഘാടനം നടന്നു. തൊഴിലുടമകളുടെ പോര്‍ട്ടലിന്റെ ഉദ്ഘാടനം ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. നമ്മള്‍ വിജ്ഞാന സമൂഹമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ തലത്തിലുള്ള കുട്ടികള്‍ക്ക് കണ്‍ുപിടുത്തങ്ങള്‍ നടത്താനും ആശയങ്ങള്‍ രൂപപ്പെടുത്താനും സ്‌കോളര്‍ഷിപ്പ് നല്‍കി പ്രോത്‌സാഹിപ്പിക്കണം. ഇതിലൂടെ വലിയ മാറ്റം സൃഷ്ടിക്കാനാവും. ഇത്തരം കണ്‍ുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് ഉള്‍പ്പെടെ ലഭ്യമാക്കാനും കഴിയണമെന്ന് മന്ത്രി പറഞ്ഞു. 20 ലക്ഷം പേര്‍ക്ക് കേരളത്തില്‍ തൊഴില്‍ സാധ്യത കണ്‍ുകൊണ്‍് മൂന്നു തരത്തിലുള്ളവര്‍ക്കാണ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അവരുടെ പ്രവൃത്തി പരിചയം കൂടി പ്രയോജനപ്പെടുത്തി കൂടുതല്‍ മികച്ച തൊഴില്‍ കണ്‍െത്താന്‍ രജിസ്റ്റര്‍ ചെയ്യാം. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും പുതിയതായി പഠിച്ചിറങ്ങുന്നവര്‍ക്കും പോര്‍ട്ടല്‍ പ്രയോജനപ്പെടും. എല്ലാ തൊഴിലിനും വിജ്ഞാനം അത്യന്താപേക്ഷിതമാണ്. കാര്‍ഷിക, വ്യവസായ മേഖലകളിലും സാങ്കേതിക അപ്‌ഡേഷന്‍ നടക്കണമെന്ന് മന്ത്രി പറഞ്ഞു.

വൈ. ഐ. പി 2021 പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ക്കിടയില്‍ നൂതന സംസ്‌കാരം പ്രോത്‌സാഹിപ്പിക്കാന്‍ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഒന്‍പത് മുതല്‍ 12 വരെ കഌസുകളിലുള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. ഒന്നു മുതല്‍ 12 വരെ കഌസുകളിലെ കുട്ടി ശാസ്ത്രജ്ഞരെ പ്രൊത്‌സാഹിപ്പിക്കേണ്‍തുണ്‍്. 2018ല്‍ വൈ. ഐ. പി ആരംഭിച്ചപ്പോള്‍ 100 ഓളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. 2021 ല്‍ 30,000 ടീമുകള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനതലത്തില്‍ വിജയിക്കുന്ന രണ്‍ായിരം ടീമുകള്‍ക്ക് 50,000 രൂപ വീതമാണ് സമ്മാനം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് ഉത്പാദന യൂണിറ്റുകളും ആരംഭിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും തമ്മിലുള്ള ഏകോപനവും നടക്കണമെന്ന് തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു കൊണ്‍് മന്ത്രി പറഞ്ഞു. വിവരസാങ്കേതിക രംഗത്തെ നൂതന ആശയങ്ങള്‍ക്കായി ബൃഹത്തായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളം വിവര സാങ്കേതിക രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ എന്നും മുന്നിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മേയര്‍ ആര്യാ രാജേന്ദ്രന്‍, കെ ഡിസ്‌ക്ക് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. കെ. എം. എബ്രഹാം, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it