Latest News

വടകരയില്‍ വിജയമുണ്ടാവുമെന്ന് ഉറച്ച് ഇടത് സ്ഥാനാര്‍ത്ഥി കെകെ ശൈലജ; തോല്‍ക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം

വടകരയില്‍ വിജയമുണ്ടാവുമെന്ന് ഉറച്ച് ഇടത് സ്ഥാനാര്‍ത്ഥി കെകെ ശൈലജ;  തോല്‍ക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം
X

കണ്ണൂര്‍: വടകരയില്‍ വിജയമുണ്ടാവുമെന്ന് ഉറച്ച് ഇടത് സ്ഥാനാര്‍ത്ഥി കെകെ ശൈലജ. വടകരയില്‍ തോല്‍ക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും കെകെ ശൈലജ പ്രതികരിച്ചു.

ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് നടക്കാന്‍ പാടില്ലാത്ത ധ്രുവീകരണ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഒരുഭാഗത്ത് വോട്ട് പര്‍ച്ചേസിനുള്ള പരിശ്രമം നടന്നുവെന്നും ശൈലജ കുറ്റപ്പെടുത്തി. എക്‌സിറ്റ് പോള്‍ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ല. പലപ്പോഴും എക്‌സിറ്റ് പോളിന് എതിരായിട്ടാണ് ഫലം വന്നിട്ടുള്ളത്. പാര്‍ട്ടിയുടെ വിലയിരുത്തലില്‍ ഇടതുപക്ഷത്തിന് നല്ല വിജയം ഉണ്ടാവുമെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it