- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭയില്‍ വരാന്‍ പറ്റാത്തത്ര തിരക്കുണ്ടെങ്കില്‍ ഈ പണിക്ക് വരരുത്; പിവി അന്‍വറിനെതിരേ കെ മുരളീധരന്‍
എല്ലാവരുടേയും തന്തക്ക് വിളിക്കുന്നത് പാര്‍ലമെന്ററി സംസ്‌കാരത്തിന് ചേര്‍ന്നതല്ല. പിവി അന്‍വര്‍ എംഎല്‍എയെ കാണാതായ വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് നിയമസഭ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പറ്റാത്തത്ര തിരക്കുണ്ടെങ്കില്‍ ഈ പണിക്ക് വരരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രണ്ടും കൂടി നടക്കില്ല. ബിസിനസ്സും നടക്കണം എംഎല്‍എയും ആകണം എന്നു പറയുന്നത് പൊതുപ്രവര്‍ത്തനത്തില്‍ നടപ്പില്ല. യുഡിഎഫ് വേട്ടയാടുന്നതിനാല്‍ താന്‍ ബിസിനസിന് പോവുകയാണെന്ന് പറഞ്ഞിട്ട് അങ്ങ് പോകാമായിരുന്നില്ലേ. അല്ലാതെ എല്ലാവരുടേയും തന്തക്ക് വിളിക്കുകയാണോ ചെയ്യുന്നത്. ഇതൊന്നും പാര്‍ലമെന്ററി സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും മുരളീധരന്‍ പറഞ്ഞു.
പിവി അന്‍വര്‍ എംഎല്‍എയെ കാണാതായ വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് ഗുരുതര പ്രശ്‌നമാണ്. താന്‍ ജനങ്ങളുടെ ദാസന്മാരല്ല, ജനങ്ങള്‍ തന്റെ ദാസന്മാരാണ് എന്നാണ് ചിന്തയെങ്കില്‍ അതിന് ശക്തമായ തിരിച്ചടി സമൂഹത്തില്‍ നിന്നുണ്ടാവും. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. അദ്ദേഹത്തിന്റെ മുന്നണിയില്‍പ്പെട്ട, അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് അനുവദിച്ച സീറ്റില്‍ മത്സരിച്ചു വിജയിച്ചയാള്‍ പത്രക്കാരോട് മോശമായ ഭാഷയില്‍ സംസാരിക്കുന്നു. അത്രയും മോശമായ തരത്തില്‍ സംസാരിച്ച എംഎല്‍എക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും അദ്ദേഹത്തെകൊണ്ട് മാപ്പ് പറയിപ്പിക്കാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
RELATED STORIES
കല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കും: ജില്ലാ കലക്ടര്‍
15 Jan 2025 6:31 AM GMTആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
15 Jan 2025 6:05 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടല്‍; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMTഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍...
15 Jan 2025 5:28 AM GMT