Latest News

ചോറ്റാനിക്കരയിലും കെ റെയില്‍ പ്രതിഷേധം;സര്‍വേ നടപടികള്‍ നിര്‍ത്തി വെച്ചു

കഴിഞ്ഞ ദിവസം തിരുവാങ്കുളം മാമലയില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ സമരക്കാര്‍ പിഴുത് കാനയിലെറിഞ്ഞു

ചോറ്റാനിക്കരയിലും കെ റെയില്‍ പ്രതിഷേധം;സര്‍വേ നടപടികള്‍ നിര്‍ത്തി വെച്ചു
X

കൊച്ചി:ചോറ്റാനിക്കരയില്‍ കെ റെയില്‍ സര്‍വേക്കെതിരേ യുഡ്എഫ്,ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.സമരം ശക്തമായ സാഹചര്യത്തില്‍ അധികൃതര്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചു.ഇന്ന് സര്‍വേ നടപടികള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം.

അനൂപ് ജേക്കബ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്,യുഡ്എഫ് പ്രവര്‍ത്തകര്‍ ചോറ്റാനിക്കരയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.കോണ്‍ഗ്രസ് നേതാവ് ജെയ്‌സണ്‍ ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറി റീസ് പുത്തന്‍വീടന്‍ തുടങ്ങി നിരവധി നേതാക്കള്‍ പ്രതിഷേധസമരത്തിനെത്തി.

ബിജെപി പ്രവര്‍ത്തകരും കെ റെയില്‍ സര്‍വേക്കെതിരെ പ്രതിഷേധിക്കാനായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരുവാങ്കുളം മാമലയില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ സമരക്കാര്‍ പിഴുത് കാനയിലെറിഞ്ഞു.



Next Story

RELATED STORIES

Share it