Latest News

'പരാതിക്കാരന്‍ എന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍, ക്രമക്കേട് കണ്ടെത്തിയാല്‍ പൊളിറ്റിക്‌സ് അവസാനിപ്പിക്കും'- കെ സുധാകരന്‍

കൊടി സുനി ഈ പാര്‍ട്ടിയില്‍ ഇല്ല എന്ന് പറയാന്‍ സിപിഎമ്മിന് തന്റേടമുണ്ടോ. പി ജയരാജന്റെ പിജെ ആര്‍മിയിലുള്ളവരാണ് ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെന്നും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരാതിക്കാരന്‍ എന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍, ക്രമക്കേട് കണ്ടെത്തിയാല്‍ പൊളിറ്റിക്‌സ് അവസാനിപ്പിക്കും- കെ സുധാകരന്‍
X

തിരുവനന്തപുരം: തനിക്കെതിരേ വിജിലിന്‍സില്‍ പരാതി നല്‍കി ആള്‍, തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ച ആളാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രകാശ് ബാബു വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ.

'ഭക്ഷണത്തിന് വിളിച്ച് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ച ആളാണ് ഈ പരാതിക്കാരന്‍. ഒരു ദിവസം എന്നെ ഭക്ഷണത്തിന് ക്ഷണിച്ചു. പോകാന്‍ ഞാനും തീരുമാനിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ എന്നോട് പറഞ്ഞത് അവിടെ പോകരുത് അപകടമുണ്ടെന്നാണ്. എന്നെ വകവരുത്താന്‍, വീടിന് സമീപത്ത് കല്‍പണിക്കാരെന്ന വ്യാജേന സിപിഎമ്മുകാര്‍ കാത്തിരിക്കുകയായിരുന്നു. രാവും പകലും മദ്യപിച്ചു നടക്കുന്ന ആളാണ്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ തട്ടിപ്പ് നടത്തി. സഹകരണ ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയിരുന്നു.

ഗവണ്‍മെന്റ് എനിക്ക് എതിരെയുള്ള പരാതിയുടെ നിയമവശം പരിശോധിക്കാനുള്ള സാമാന്യ ബുദ്ധി കാണിക്കണമായിരുന്നു. ജുഡിഷ്വല്‍ കമ്മിഷനോ, സിബിഐ അന്വേഷിക്കട്ടെ. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ പൊളിറ്റിക്‌സ് ഞാന്‍ അവസാനിപ്പിക്കും. ഡിസിസി ഓഫിസ് കെട്ടിടം നിര്‍മ്മാണം സംബന്ധിച്ചോ സ്‌കൂളിനോ കുറിച്ചോ അന്വേഷിക്കട്ടെ. ഡിസിസി അതാത് കാലത്തെ പ്രസിഡന്റുമാരുടെ അധ്യക്ഷതയില്‍ വരവ് ചിലവ്് കണക്കുകള്‍ മൂന്ന് മാസം കൂടുമ്പോള്‍ അവതരിപ്പിക്കുന്നുണ്ട് അടുത്ത മാസം ഓഫിസ് ഉദ്ഘാടനത്തിന് തിയതി നിശ്ചയിക്കാന്‍ ഡിസിസി പ്രസിഡന്റിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കണ്ണൂര്‍ എഡ്യൂപാര്‍ക്ക് ഒരു കമ്പനിയാണ്. പണം തിരികെ കൊടുക്കേണ്ടവര്‍ക്ക് അത് കൊടുത്തുകൊണ്ടിരിക്കുന്നു. ആരും ഇതുവരെ അത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടില്ല'- സുധാകരന്‍ പറഞ്ഞു.

കൊടി സുനി ഈ പാര്‍ട്ടിയില്‍ ഇല്ല എന്ന് പറയാന്‍ സിപിഎമ്മിന് തന്റേടമുണ്ടോ. പി ജയരാജന്റെ പിജെ ആര്‍മിയില്‍ ഉള്ളവരാണ് ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നത്. അര്‍ജ്ജുന്‍ ആയങ്കിയുടെ ബോസിനെ കണ്ടെത്തണമെന്നും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Next Story

RELATED STORIES

Share it