Latest News

ഞാന്‍ കേസ് നടത്തി ഒരുപാട് ശീലമുള്ള ആളാണ്, എന്നെ വിറപ്പിക്കണ്ട: കെ സുധാകരന്‍

ഞാന്‍ കേസ് നടത്തി ഒരുപാട് ശീലമുള്ള ആളാണ്, എന്നെ വിറപ്പിക്കണ്ട: കെ സുധാകരന്‍
X

തിരുവനന്തപുരം: എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമപരമായി നീങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തന്നെ പ്രതിയാക്കാനുള്ള നീക്കം ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് നോട്ടിസ് ലഭിച്ചിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. താന്‍ കേസ് നടത്തി ഒരുപാട് ശീലമുള്ള ആളാണെന്നും തന്നെ വിറപ്പിക്കാന്‍ നോക്കണ്ടെന്നും സുധാകരന്‍ പറഞ്ഞു.

എന്‍ എം വിജയന്റെ വീട് നാളെ സന്ദര്‍ശിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റാവണമെന്ന് വലിയ ആഗ്രഹമില്ല. അതിനുവേണ്ടി കടിച്ചു തൂങ്ങി കിടക്കുന്ന ആളല്ലെന്നും മുഖ്യമന്ത്രിയാവുക എന്നതു പോലും തന്റെ സ്വപ്‌നമല്ലെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി യോഗത്തില്‍ വാക്കേറ്റമുണ്ടായിട്ടില്ലെന്നും ഇടപെട്ട് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും സുധാകരന്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ കള്ളം പറയുകയാണെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it