Latest News

കക്കി -ആനത്തോട് റിസര്‍വോയര്‍ ജലനിരപ്പ്: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; അതീവ ജാഗ്രതാ നിര്‍ദ്ദേശം

റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാല്‍, വെള്ളിയാഴ്ച വൈകീട്ട് ആറോടെ റിസര്‍വോയറിലെ ജലനിരപ്പ് 978.33 മീറ്ററില്‍ എത്തിയതിനാല്‍ കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

കക്കി -ആനത്തോട് റിസര്‍വോയര്‍ ജലനിരപ്പ്: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; അതീവ ജാഗ്രതാ നിര്‍ദ്ദേശം
X

പത്തനംതിട്ട: കക്കി-ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.

റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 976.83 മീറ്റര്‍, 977.83 മീറ്റര്‍, 978.33 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്തില്‍ ജലനിരപ്പ് എത്തിച്ചേര്‍ന്നതിനാല്‍ ഈ മാസം 13ന് നീല അലേര്‍ട്ടും 15ന് ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4ന് റിസര്‍വോയറിന്റെ ജലനിരപ്പ് 978.29 മീറ്ററില്‍ എത്തിയിട്ടുണ്ട്.

റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാല്‍, വെള്ളിയാഴ്ച വൈകീട്ട് ആറോടെ റിസര്‍വോയറിലെ ജലനിരപ്പ് 978.33 മീറ്ററില്‍ എത്തിയതിനാല്‍ കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.

ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ നാളെ(17.10.2020 ശനി) രാവിലെ എട്ടിനുശേഷം ജലം തുറന്നുവിടും. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതും, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും, ആവശ്യമെങ്കില്‍ അധികൃതര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it