Latest News

കണ്ണൂര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിലെ അക്രമം ഞെട്ടിക്കുന്നത്: ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍

കണ്ണൂര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിലെ അക്രമം ഞെട്ടിക്കുന്നത്: ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍
X

കണ്ണൂര്‍: കണ്ണൂര്‍ നഗരമധ്യത്തിലെ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദില്‍ ചാണകം കൊണ്ടിട്ട് മലിനമാക്കിയ സംഭവം ഞെട്ടലുളവാക്കുന്നതും വിശ്വാസി സമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതുമാണെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികള്‍ ആരും പള്ളിയിലില്ലെന്ന് ഉറപ്പുവരുത്തിയാണ് അക്രമം നടത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പള്ളിയില്‍ ചാണകം കൊണ്ടിടുക മാത്രമല്ല, ഹൗള് മലിനമാക്കുകയും ചെയ്തത് വിശ്വാസികളെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തി സത്യാവസ്ഥ പോലിസ് പുറത്തുകൊണ്ടുവരണം.

പോലിസ് അന്വേഷണം ഊര്‍ജിതമാക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും കേള്‍ക്കുന്ന രീതിയിലുള്ള അക്രമരീതിയാണിത് എന്നതിനാല്‍ മതവിശ്വാസികളെ തമ്മിലടിപ്പിക്കുകയെന്ന ഗൂഢലക്ഷ്യം പിന്നിലുണ്ടോയെന്ന് അന്വേഷിക്കണം. വിശ്വാസികളുടെ ആശങ്ക അകറ്റണമെന്നും ആരാധനാലയങ്ങളുടെ പരിസരങ്ങളില്‍ സിസിടിവി ഉള്‍പ്പെടെയുള്ള സുരക്ഷാമാര്‍ഗങ്ങള്‍ സ്ഥാപിക്കണം. ഇത്തരം അക്രമങ്ങള്‍ക്കെതിരേ മുഴുവന്‍ മതേതര വിശ്വാസികളും കരുതിയിരിക്കണമെന്നും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it