- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരിപ്പൂര് വിമാന ദുരന്തം: ഇരകള്ക്ക് മതിയായ സുരക്ഷയും നഷ്ടപരിഹാരവും നല്കണം- കേരള പ്രവാസി ഫോറം
ഈ മഹാദുരന്തമുഖത്ത് ആത്മാര്ത്ഥമായ രക്ഷാപ്രവത്തനത്തിലേര്പ്പെട്ട നാട്ടുകാരും ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും മായാത്ത ഉദാഹരണമായി മനുഷ്യമനസ്സുകളില് എക്കാലവും നിലനില്ക്കും.
തിരുവനന്തപുരം: കൊവിഡ് മഹാമാരി ലോകം മുഴുവന് വ്യാപിച്ചുകൊണ്ടിരിക്കെ ജന്മനാടണയാനുള്ള അതിയായ ആഗ്രഹത്തോടെ യുഎഇയില്നിന്ന് യാത്ര തിരിച്ച ഒരു കൂട്ടം പ്രവാസികളുടെ ദാരുണമായ ദുരന്തം രാജ്യത്തേയും വിശിഷ്യാ പ്രവാസി സമൂഹത്തേയും ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു.
ഉറ്റവരെയും ഉടയവരെയും തീരാ വേദനയിലേക്ക് തള്ളിവിട്ട് 18 ഓളം പേര് മരിക്കുകയും നിരവധി പേര് അതി ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളില് കഴിയുകയുമാണ്.മനഷ്യസ്നേഹികളായ നാട്ടുകാരുടെയും മറ്റും അവസരോചിത ഇടപെടല് മൂലം കുറഞ്ഞ സമയം കൊണ്ട് തകര്ന്ന വിമാനത്തില്നിന്നും മുഴുവന് യാത്രക്കാരെയും പുറത്തെത്തിക്കാന് സാധിച്ചതാണ് ദുരന്ത വ്യാപ്തി കുറച്ചത്.
ഈ മഹാദുരന്തമുഖത്ത് ആത്മാര്ത്ഥമായ രക്ഷാപ്രവത്തനത്തിലേര്പ്പെട്ട നാട്ടുകാരും ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും മായാത്ത ഉദാഹരണമായി മനുഷ്യമനസ്സുകളില് എക്കാലവും നിലനില്ക്കും.
ദുരന്തത്തിലകപ്പെട്ട മുവന് പ്രവാസികളുടെയും കുടുംബങ്ങളുടെയും ദുഃഖത്തില് പങ്കു ചേരുന്നതോടൊപ്പം മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതര്ക്കും കുടുംബത്തിനും പരിക്കേറ്റവര്ക്കും സര്ക്കാര് തലത്തില് മതിയായ സുരക്ഷയും നഷ്ടപരിഹാരവും നല്കണമെന്നും പ്രവാസി ഫോറം കേരള സംസ്ഥാന പ്രസിഡന്റ് സുലൈമാന് മൗലവി ആവശ്യപ്പെട്ടു.
RELATED STORIES
മുനമ്പം പ്രശ്നം; കുറ്റക്കാര് ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില് പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്സംഗ കേസില് പ്രതിക്ക് 12 വര്ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല് നടനായ അധ്യാപകന് അബ്ദുല് നാസര് പോക്സോ കേസില്...
22 Nov 2024 5:25 AM GMT