Latest News

കര്‍ണാടക വാരാന്ത്യ ലോക്ഡൗണ്‍ ഒഴിവാക്കി

കര്‍ണാടക വാരാന്ത്യ ലോക്ഡൗണ്‍ ഒഴിവാക്കി
X
ബംഗളുരു: കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് കര്‍ണാടക വാരാന്ത്യ ലോക്ഡൗണ്‍ ഒഴിവാക്കി. സംസ്ഥാനത്ത് അടുത്ത ആഴ്ച മുതല്‍ വാരാന്ത്യ കര്‍ഫ്യൂ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാത്രി 9 മുതല്‍ പുലര്‍ച്ച 5 വരെയുള്ള രാത്രികാല കര്‍ഫ്യൂ തുടരും. കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചു.


പൊതുഗതാഗത വാഹനങ്ങളില്‍ നാളെ മുതല്‍ ഇരിപ്പിടത്തിന് അനുസൃതമായി ആളുകളെ കയറ്റാം. കണ്ടെയിന്‍മെന്റിന് പുറത്ത് മാളുകള്‍, സിനിമാ തിയേറ്ററുകള്‍, റെസ്‌റ്റോറന്റുകള്‍, ഓഫീസുകള്‍, മറ്റു കടകള്‍ എന്നിവയ്ക്ക് തുറക്കാം. ആരാധനാലയങ്ങള്‍ ദര്‍ശനങ്ങള്‍ക്ക് മാത്രമായി തുറന്ന് നല്‍കാം.


വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്യൂഷന്‍കോച്ചിങ് സെന്ററുകള്‍ക്കും പ്രവര്‍ത്തനാനുമതി ഇല്ല. പരിശീലനത്തിനായി സ്‌പോര്‍ട് കോംപ്ലക്‌സുകളും സ്‌റ്റേഡിയങ്ങളും തുറക്കാം. കാഴ്ചക്കാരെ അനുവദിക്കില്ല. വിവാഹ ചടങ്ങുകളില്‍ 100 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും അനുമതി നല്‍കി.




Next Story

RELATED STORIES

Share it