- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടക നിയന്ത്രണം കര്‍ശനമാക്കി; കാസര്‍ഗോഡ് നിന്നും മംഗലാപുരം ഭാഗത്തേക്കുള്ള ബസുകള്‍ അതിര്‍ത്തിവരെ മാത്രം
കേരളത്തില്‍ നിന്നും ബംഗുളുരൂ, മൈസൂറിലേക്കും, തിരിച്ചുമുള്ള സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി ക്രമീകരിച്ചു
തിരുവനന്തപുരം: കര്‍ണാടകയിലെ ദക്ഷിണ കനറാ ജില്ല കലക്ടര്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് മംഗലാപുരം, കാസര്‍ഗോഡ് സുള്ള്യ, കാസര്‍ഗോഡ് പുത്തൂര്‍ എന്നിവടങ്ങളിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വ്വീസുകള്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തി വരെ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
അതേ സമയം ബംഗുളുരുവിലേക്കുള്ള സര്‍വ്വീസുകള്‍ സര്‍വ്വീസ് നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയുമാണ് നിലവില്‍ ബംഗുളുരുവിലേക്ക് സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരം ബംഗുളുരു റൂട്ടില്‍ ഒരു സ്‌കാനിയ ബസും, ബാക്കി 14 ഡീലക്‌സ് എക്‌സ്പ്രസ് ബസുകളുമാണ് സര്‍വ്വീസ് നടത്തുന്നത്.
കേരളത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ യാത്ര ചെയ്യുന്നവര്‍ കര്‍ണ്ണാടകയില്‍ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രാ വേളയില്‍ കൈയ്യില്‍ കരുതണം.
കേരളത്തില്‍ നിന്നും ബംഗുളുരൂ, മൈസൂറിലേക്കും, തിരിച്ചുമുള്ള സര്‍വ്വീസുകള്‍
തിരുവനന്തപുരം -ബംഗുളുരു (വൈകുന്നേരം 5 മണി), തിരുവനന്തപുരം-ബംഗുളുരു (വൈകിട്ട് 6.30 ), കണ്ണൂര്‍ -ബംഗുളുരു (രാവിലെ 7.35), കണ്ണൂര്‍ - ബംഗുളുരു ( രാത്രി 9.30 ), തലശ്ശേരി-ബംഗുളുരു (രാത്രി 8.16), വടകര-ബംഗുളുരു ( രാത്രി 8മണി), പയ്യന്നൂര്‍ - ബംഗുളുരൂ ( വൈകിട്ട് 6.01), കോഴിക്കോട് - ബംഗുളുരു(രാവിലെ 7 മണി), കോഴിക്കോട് - ബംഗുളുരു ( രാവിലെ 8.34),
കോഴിക്കോട് -ബംഗുളുരു (രാവിലെ 10 മണി), കോഴിക്കോട് -ബംഗുളുരു ( ഉച്ചയ്ക്ക് 1.30), കോഴിക്കോട് - ബംഗുളുരു( വൈകിട്ട് 6 മണി), കോഴിക്കോട് - ബംഗുളുരു ( രാത്രി 7.01 ), കോഴിക്കോട് -ബംഗുളുരു (രാത്രി 8.01) കോഴിക്കോട് - ബംഗുളുരു( രാത്രി 10.03), കല്‍പ്പറ്റ - മൈസൂര്‍ (രാവിലെ 5 മണി), കോഴിക്കോട് -മൈസൂര്‍ ( രാവിലെ 10.30 ), കോഴിക്കോട്- മൈസൂര്‍ (രാവിലെ 11.15 )
ബംഗുളുരൂവില്‍ നിന്നും കേരളത്തിലേക്ക് നടത്തുന്ന സര്‍വ്വീസുകള്‍
ബംഗുളുരു -കോഴിക്കോട് (രാവിലെ 8 മണി), ബംഗുളുരു കോഴിക്കോട് (രാവിലെ 10.03), ബംഗുളുരു കോഴിക്കോട്( ഉച്ചയ്ക്ക് 12 മണി), ബംഗുളുരു - കോഴിക്കോട് (ഉച്ചയ്ക്ക് 2.03 ), ബംഗുളുരു കോഴിക്കോട് (രാത്രി 8 മണി), ബംഗുളുരു കോഴിക്കോട് (രാത്രി 9.31), ബംഗുളുരു കോഴിക്കോട് ( രാത്രി 10.30), ബംഗുളുരു -കോഴിക്കോട് (രാത്രി 11 മണി. ), ബംഗുളുരൂ തിരുവനന്തപും (ഉച്ച തിരിഞ്ഞ് 3.25), ബംഗുളൂരു തിരുവനന്തപുരം( വൈകിട്ട് 6.30), ബംഗുളുരൂ-കണ്ണൂര്‍ (രാവിലെ 9 മണി), ബംഗുളുരൂ കണ്ണൂര്‍ (രാത്രി 9.30), ബംഗുളുരൂ തലശ്ശേരി (രാത്രി 8.31), ബംഗുളുരൂ-വടകര ( രാത്രി 9.15), മൈസൂര്‍ -കല്‍പ്പറ്റ(വൈകിട്ട് 5.45), മൈസൂര്‍ - കോഴിക്കോട് (രാവിലെ 9 മണി), മൈസൂര്‍ - കോഴിക്കോട് (രാവിലെ 10.15), മൈസൂര്‍ - കോഴിക്കോട് (വൈകിട്ട് 5 മണി), ബംഗുളുരൂ -പയ്യന്നൂര്‍ (രാത്രി 9 മണി),
ബംഗുളൂരു സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലുകയും 'Ente KSRTC' എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാം.
'Ente KSRTC App' Google Play Store ലിങ്ക്
https://play.google.com/store/apps/details?id=com.keralsartc.app
കൂടുതല്‍ വിവരങ്ങള്‍ക്ക്; കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂം 9447071021,2463799 വാട്ട്‌സ്അപ്പ് നമ്പര്‍ 81295 62972
RELATED STORIES
സൂപ്പര് ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല് 2025 താര ലേലം ജിദ്ദയില്
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്മാരുടെ വിവരങ്ങള് ചോര്ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില് ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്വാര് മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT