Latest News

കെഎഎസ് ഉത്തരക്കടലാസുകള്‍ നഷ്ടമായതില്‍ അട്ടിമറിയോ; പിഎസ്‌സി സെക്രട്ടറി റിപോര്‍ട്ട് തേടി

കെഎഎസ് ഉത്തരക്കടലാസുകള്‍ നഷ്ടമായതില്‍ അട്ടിമറിയോ; പിഎസ്‌സി സെക്രട്ടറി  റിപോര്‍ട്ട്   തേടി
X

തിരുവനന്തപുരം: കെഎഎസ് വിവരണാത്മക പരീക്ഷ മൂല്യ നിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ പിഎസ്‌സി സെര്‍വറില്‍ നിന്നും അപ്രത്യക്ഷമായ സംഭവത്തില്‍ പിഎസ്‌സി സെക്രട്ടറി റിപോര്‍ട്ട് തേടി. ഡിജിറ്റല്‍ സെക്ഷനോടാണ് റിപോര്‍ട്ട് തേടിയത്. മൂന്ന് സ്ട്രീമിലായി 3190 പേര്‍ എഴുതിയ പരീക്ഷയുടെ ഒഎസ് എം രേഖകളും ഉത്തരക്കടലാസുകളുടെ സ്‌കാന്‍ ചെയ്ത ചിത്രങ്ങളുമാണ് നഷ്ടമായത്. നഷ്ടമായ രേഖകള്‍ തിരിച്ചെടുക്കാന്‍ സിഡിറ്റിന്റെ സഹായം തേടിയിട്ടുണ്ട്. കെഎഎസ് ഉത്തരക്കടലാസുകള്‍ സുരക്ഷ മാദണ്ഡങ്ങളൊന്നും പാലിക്കാതെ പരീക്ഷാവിഭാഗം അഡീഷനല്‍ സെക്രട്ടറിയുടെ സെര്‍വറിലാണ് സൂക്ഷിച്ചിരുന്നത്. ടെക്‌നോ പാര്‍ക്കില്‍ ഉള്‍പ്പെടെ പിഎസ്എസിക്ക് പ്രത്യേക സെര്‍വറുകളുണ്ട്. മാര്‍ച്ച് 24നാണ് കെഎഎസ് പരീക്ഷയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. ജയസാധ്യതയുള്ള പലരും പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടായിട്ടുണ്ടോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it