- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാസര്‍കോട് ദന്തഡോക്ടറുടെ മരണം; അഞ്ചുപേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാസര്‍കോട് ബദിയടുക്കയില്‍ ദന്തഡോക്ടറെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് കുന്താപുരത്ത് റെയില്‍വേ ട്രാക്കില്‍ ഡോ. കൃഷ്ണമൂര്‍ത്തിയെ (52) മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലിനിക്കില്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ബദിയടുക്ക പോലിസ് കൃഷ്ണമൂര്‍ത്തിക്കെതിരേ കേസെടുത്തിരുന്നു. പിന്നാലെ യുവതിയുടെ ബന്ധുക്കളായ അഞ്ചുപേര്‍ ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഡോക്ടറെ കാണാതായത്. ബൈക്കുമെടുത്ത് ഡോക്ടര്‍ ക്ലിനിക്കില്‍ നിന്നും പോവുകയായിരുന്നു. പിന്നീട് ബൈക്ക് നഗരത്തില്‍ നിന്നും കണ്ടെത്തി. തുടര്‍ന്ന് ക്ലിനിക്കില്‍ നിന്ന് ഇദ്ദേഹത്തെ കാണാതായെന്ന് കാണിച്ച് ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് ബദിയടുക്ക പോലിസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുന്താപുരത്ത് റെയില്‍വേ ട്രാക്കില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഡോക്ടറെ ഭീഷണിപ്പെടുത്തിയതിനാണ് ഇപ്പോള്‍ അഞ്ചുപേരെ പോലിസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
വര്‍ഗീയ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ 32 കംപ്യൂട്ടര്‍ വിദഗ്ദരെ...
5 Jun 2025 3:18 AM GMTമാംസം കൊണ്ടുപോവുകയായിരുന്ന ലോറിക്ക് തീയിട്ട് ഹിന്ദുത്വര്‍ (വീഡിയോ)
5 Jun 2025 2:38 AM GMTഇന്ന് അറഫ സമ്മേളനം; ലോകമാനവികതയുടെ മഹാസംഗമം
5 Jun 2025 2:07 AM GMTഅതീവ സുരക്ഷയില്‍ വിശുദ്ധ ഹജ്ജ് കര്‍മം ആരംഭിച്ചു
4 Jun 2025 6:17 PM GMTകേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന്...
4 Jun 2025 4:10 PM GMTവഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി
4 Jun 2025 3:47 PM GMT