Latest News

കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും; ഓരോ ജില്ലക്കും നൂറ് കോടി വീതം നല്‍കിയേക്കും

കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും; ഓരോ ജില്ലക്കും നൂറ് കോടി വീതം നല്‍കിയേക്കും
X

തിരുവനന്തപുരം: കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. ഇടുക്കി, വയനാട് ജില്ലകള്‍ക്ക് സമാനമായ ഭൂമിശാസ്ത്ര, സാംസ്‌കാരിക സവിശേഷതകളുണ്ട്. എന്നാല്‍ ഇവരുടെ പ്രാദേശിക ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. അത് മനസ്സിലാക്കി ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തണം.

വിശദമായ നിര്‍ദേശങ്ങള്‍ അടങ്ങിയ പാക്കേജ് തയ്യാറാക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിനെ യോഗം ചുമതലപ്പെടുത്തി. നൂറുകോടി രൂപ വരെ ഈ ജില്ലകള്‍ക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് പാക്കേജില്‍ നല്ല പുരോഗതിയുണ്ട്. എന്നാല്‍ 2014 -15, 2015-2016, 2016 - 17 വര്‍ഷം പ്ലാന്‍ ചെയ്ത ഏതാനും ചില പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. അവ പ്രത്യേകം അവലോകനം ചെയ്ത് പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

കുട്ടനാട് പാക്കേജില്‍ മന്ദഗതിയില്‍ പോകുന്ന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം റിവ്യൂ ചെയ്യും. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ വികസന കമ്മീഷണര്‍ക്ക് ആവശ്യമായ ഓഫിസ് പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍, വികസന കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it