Latest News

നൂതന സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കും: മന്ത്രി വി ശിവന്‍കുട്ടി

നൂതന സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കും: മന്ത്രി വി ശിവന്‍കുട്ടി
X

എറണാകുളം: പ്രതിസന്ധികള്‍ക്കിടയി പോലുംനമ്മുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നഷ്ടപ്പെടരുതെന്നും അതിനായി ഓണ്‍ ലൈന്‍ പഠന സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍(കെഎടിഎഫ്) സംഘടിപ്പിച്ച ഓണ്‍ലൈന്‍ അധ്യാപക ഐടി പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഒട്ടനേകം വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സാങ്കേതികവിദ്യയുടെ നൂതനസാധ്യതകളിലൂടെ സാധ്യമാക്കാന്‍ കെഎടിഎഫ് സംഘടിപ്പിക്കുന്ന ഐടി പരിശീലനം സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎടിഎഫ് സംസ്ഥാന പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ കെ പി എ മജീദ്, പി ഉബൈദുല്ല, മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, ടി പി അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി, എം എ സാദിഖ്, നൂറുല്‍ അമീന്‍, ലത്തീഫ് മംഗലശേരി സംസാരിച്ചു. എസ് സിഇആര്‍ടി ഫ്‌ലിപ്പ്ഡ് ക്ലാസ് ശില്‍പ്പി ഷാജല്‍ കക്കോടി നയിച്ചു. അബ്ദുര്‍ റഹ്മാന്‍ അമാന്‍, സഹീര്‍ പുന്നാട്, അഹ്മദ് സദ്ദാദ്, ഗഫൂര്‍ ആറ്റൂര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സൂം പ്ലാറ്റ്‌ഫോമിലും ഫേസ്ബുക്ക് ലൈവിലുമായി നടത്തിയ പരിശീലനത്തില്‍ ഏഴായിരത്തിലധികം അധ്യാപകര്‍ പങ്കെടുത്തതായും തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശീലനം ഉണ്ടായിരിക്കുമെന്നും കെഎടിഎഫ് നേതൃത്വം അറിയിച്ചു.

KATF online IT teachers training


Next Story

RELATED STORIES

Share it