Latest News

കായംകുളത്ത് സിപിഎം പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം

കായംകുളത്ത്  സിപിഎം പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം
X

മാവേലിക്കര(ആലപ്പുഴ): സാമൂഹിക പ്രവര്‍ത്തകനും സിപിഎം പ്രാദേശിക നേതാവുമായിരുന്ന കായംകുളം വൈദ്യന്‍വീട്ടില്‍ തറയില്‍ സിയാദിനെ (36) കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരാണെന്നു മാവേലിക്കര അഡീഷണല്‍ ജില്ലാ ജഡ്ജി എസ്എസ് സീന കണ്ടെത്തി. മൂന്നാം പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതിനായി കേസ് ചൊവ്വാഴ്ചയിലേക്കു മാറ്റി.

കേസിലെ ഒന്നാംപ്രതി കായംകുളം പത്തിയൂര്‍ എരുവ പുതുപ്പുരയ്ക്കല്‍ സക്കീന മന്‍സിലില്‍ മുജീബ് റഹ്മാന്‍ (വെറ്റമുജീബ്44), രണ്ടാംപ്രതി പത്തിയൂര്‍ എരുവ കോയിക്കല്‍ ഫസീല മന്‍സിലില്‍ ഷെഫീക്ക് (വിളക്ക് ഷെഫീക്ക്28) എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്.

മൂന്നാംപ്രതി പത്തിയൂര്‍ എരുവ വലിയവീട്ടില്‍ കാവില്‍, കാവില്‍ നിസാമിനെ (നൗഷാദ്53) വെറുതേവിട്ടു. സംഭവശേഷം ഒന്നാംപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നതായിരുന്നു നിസാമിനെതിരേ ഉണ്ടായിരുന്ന കേസ്. വിചാരണ വേളയില്‍ ഒളിവില്‍പ്പോയ നാലാംപ്രതി ഷാമോനെ പിടികൂടുമ്പോള്‍ പുനര്‍ വിചാരണ നടത്തും. തെളിവ് നശിപ്പിച്ചു എന്ന കുറ്റമാണ് ഷാമോനെതിരേ ചുമത്തിയിട്ടുള്ളത്.

2020 ഓഗസ്റ്റ് 18നു രാത്രി പത്തിനാണ് സിയാദ് കൊല്ലപ്പെട്ടത്. കോവിഡ് ബാധിച്ച് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് വീട്ടിലേക്ക് മടങ്ങുംവഴി കായംകുളം എംഎസ്എം സ്‌കൂളിന് സമീപത്തുവെച്ച് ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്ന് സുഹൃത്തുക്കളുടെ മുന്നില്‍വെച്ച് മാരകമായി കുത്തിക്കൊന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മുന്‍വൈരമായിരുന്നു കാരണം. നാല് ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ 69 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 104 രേഖകളും 27 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. 28 കേസില്‍ പ്രതിയാണ് മുജീബെന്നും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി പ്രിയദര്‍ശന്‍ തമ്പി, അഭിഭാഷകരായ ജി ഹരികൃഷ്ണന്‍, ഓംജി ബാലചന്ദ്രന്‍ എന്നിവരും വെറുതെവിട്ട മൂന്നാംപ്രതിക്കു വേണ്ടി അഭിഭാഷകരായ എസ് ഗണേഷ്‌കുമാര്‍, ആര്‍കെ രാകേഷ് എന്നിവരും കോടതിയില്‍ ഹാജരായി.

Next Story

RELATED STORIES

Share it