- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെസിബിസി മീഡിയ അവാര്ഡുകള് പ്രഖ്യാപിച്ചു
ചലച്ചിത്ര സംവിധായകന് കെ ജി ജോര്ജ്ജ് ,സന്തോഷ് ജോര്ജ്ജ് കുളങ്ങര,പ്രഫ.എസ് ജോസഫ്, അഭിലാഷ് ടോമി എന്നിവര്ക്ക് അവാര്ഡ്.അവാര്ഡ് ദാനചടങ്ങിന്റെ തീയതി പിന്നീട് അറിയിക്കുമെന്ന് കെസിബിസി മീഡീയ കമ്മീഷന് സെക്രട്ടറി ഫാ.ഡോ.എബ്രഹാം ഇരിമ്പിനിക്കല് അറിയിച്ചു.

കൊച്ചി:2020-2021 ലെ കെസിബിസി മീഡിയ അവാര്ഡുകള് പ്രഖ്യാപിച്ചു.സന്തോഷ് ജോര്ജ്ജ് കുളങ്ങര (മാധ്യമ അവാഡ് )പ്രഫ.എസ് ജോസഫ് (സാഹിത്യം) കമാന്ഡര് അഭിലാഷ് ടോമി (യുവപ്രതിഭ )ഡോ.പയസ് മലേക്കണ്ടത്തില് ( ദാര്ശനികം )എന്നിവരാണ് അവാര്ഡ് ജേതാക്കള്.ഗുരുപൂജാ പുരസ്ക്കാരങ്ങള് ചലച്ചിത്ര സംവിധായകന് കെ ജി ജോര്ജ്ജ്, സി.ഡോ വീനിത സിഎസ്എസ്ടി,ആന്റണി പൂത്തൂര് ചാത്യാത്ത്, ടോമി ഈപ്പന്,എന്നിവര്ക്കാണ് സമര്പ്പിക്കുക.
കെസിബിസി മീഡിയ കമ്മീഷന് ചെയര്മാന് ബിഷപ്പ് മാര് ജോസഫ് പാംബ്ലാനിയാണ് അവാര്ഡുകള് പ്രഖ്യാപിച്ചത്.മാധ്യമ പ്രവര്ത്തകനും സഫാരി ടിവിയുടെ സ്ഥാപകനുമാണ് മാധ്യമ അവാര്ഡിന് അര്ഹനായ സന്തോഷ് ജോര്ജ്ജ് കുളങ്ങര.ദൃശ്യ-ശ്രാവ്യ മേഖലകളില് നടത്തിയ മൂല്യാധിഷ്ഠിതസംഭാവനകള്ക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുര്സ്കാരത്തിന് സന്തോഷ് ജോര്ജ്ജ് കുളങ്ങരയെ അര്ഹനാക്കിയത്.സാഹിത്യ അവാര്ഡിന് അര്ഹനായ കവി പ്രഫ.എസ് ജോസഫ് എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപകനാണ്.
ജീവിതത്തിന്റെ ഭിന്നമേഖലകളില് പ്രചോദനാത്മകമായ സംഭാവനകള് നല്കിയ കമാന്ഡര് അഭിലാഷ് ടോമിയാണ് യുവപ്രതിഭാ അവാര്ഡിന് അര്ഹനായിട്ടുള്ളത്.ബിഷപ്പ് മാര് സെബാസ്റ്റ്യന് മങ്കുഴിക്കരിയുടെ പേരിലുള്ള ദാര്ശനിക ൈവജ്ഞാനിക അവാര്ഡ്്.ഡല്ഹി ജെഎന്യുവിലെ ചരിത്രവിഭാഗം പ്രഫസര് ഡോ.പയസ് മലേക്കണ്ടത്തിലിന് നല്കും.ഗുരുപൂജ പുരസ്കാരത്തിന് അര്ഹനായ കെ ജി ജോര്ജ്ജ് കേരളത്തിലെ ഏറ്റവും മികച്ച ചലിച്ചിത്ര സംവിധായകനും ചലിച്ചിത്രഗുരുവുമാണ്.
വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്ക്കാണ് സി.ഡോ.വിനീത സിഎസ്എസ്ടി ഈ വിഭാഗത്തില് ആദരിക്കപ്പെടുന്നത്.മതാത്മക ചരിത്രത്തിന്റെ വേറിട്ട വായനകളിലൂടെ നടത്തിയ രചനകള്ക്കാണ് ആന്റണി പുത്തൂര് ചാത്യത്ത് ആദരിക്കപ്പെടുന്നത്.ക്യാഷ് അവാര്ഡും പ്രശസ്തി പത്രവും ശില്പ്പവും ചേര്ന്നതാണ് ഈ പുരസ്കാരം.ഗുരുപൂജാ പുരസ്കാരത്തിന് അര്ഹനായ ടോമി ഈപ്പന് ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങള് രചിച്ചിട്ടുണ്ട്.അറിയപ്പെടുന്ന വിവര്ത്തകന് കൂടിയാണ് ഇദ്ദേഹം.അവാര്ഡ് ദാനചടങ്ങിന്റെ തീയതി പിന്നീട് അറിയിക്കുമെന്ന് കെസിബിസി മീഡീയ കമ്മീഷന് സെക്രട്ടറി ഫാ.ഡോ.എബ്രഹാം ഇരിമ്പിനിക്കല് അറിയിച്ചു.
RELATED STORIES
രാജസ്ഥാന് റോയല്സ് വിജയവഴിയില്; ചെന്നൈ സൂപ്പര് കിങ്സിന് ആറ് റണ്...
30 March 2025 6:32 PM GMTകുളുവില് മണ്ണിടിച്ചില്; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTഫുട്ബോള് ഇതിഹാസങ്ങള് ഏറ്റുമുട്ടിയപ്പോള് ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMTഉംറ യാത്രയ്ക്കിടെ വാഹനാപകടത്തിൽ മൂന്നു മരണം
30 March 2025 2:27 PM GMT*കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ*
30 March 2025 2:09 PM GMT