Latest News

മൈനസ് 12.1 ഡിഗ്രി സെല്‍ഷ്യസ്: തണുത്തുറഞ്ഞ് ഹിമാചലിലെ കീലോങ്

മനാലിയിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസില്‍ രേഖപ്പെടുത്തി.

മൈനസ് 12.1 ഡിഗ്രി സെല്‍ഷ്യസ്: തണുത്തുറഞ്ഞ് ഹിമാചലിലെ കീലോങ്
X
മനാലി: അതിശൈത്യത്തിന്റെ പിടിയില്‍ തണുത്തുറഞ്ഞ് ഹിമാചല്‍ പ്രദേശിലെ കീലോങ്. കടുത്ത മഞ്ഞുവീഴ്ച്ച തുടരുന്ന ഹിമാചല്‍ പ്രദേശിലെ മിക്ക പ്രദേശങ്ങളും ശൈത്യത്തിലാണ്. കല്‍പ്പ, മനാലി, സോളന്‍, ചമ്പ, മണ്ഡി എന്നിവ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പൂജ്യം താപനിലക്കു താഴെ എത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൈനസ് 12.1 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയ ആദിവാസി ഭൂരിപക്ഷ ജില്ലയായ കീലോങ് സംസ്ഥാനത്തെ ഏറ്റവും തണുപ്പുള്ള സ്ഥലമായി മാറിയെന്ന് ഷിംല മെറ്റ് സെന്റര്‍ ഡയറക്ടര്‍ മന്‍മോഹന്‍ സിംഗ് പറഞ്ഞു.


കിന്നൗര്‍ ജില്ലയിലെ കല്‍പ്പയില്‍ മൈനസ് 3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മനാലിയിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസില്‍ രേഖപ്പെടുത്തി. സോളന്‍, മണ്ഡി, ചമ്പ എന്നിവ യഥാക്രമം മൈനസ് 1.3, മൈനസ് 1.1, മൈനസ് 0.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഉന, കുഫ്രി, ഡല്‍ഹൗസി എന്നിവിടങ്ങളില്‍ യഥാക്രമം പൂജ്യം 0.8, 4.7 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില തലസ്ഥാനമായ ഷിംലയിലെ ഏറ്റവും കുറഞ്ഞ താപനില 4.4 ഡിഗ്രി സെല്‍ഷ്യസാണ്.




Next Story

RELATED STORIES

Share it