Latest News

തിരുവാഭരണം മോഷ്ടിച്ച് ഒളിവില്‍ പോയ കീഴ്ശാന്തി അറസ്റ്റില്‍

തിരുവാഭരണം മോഷ്ടിച്ച് ഒളിവില്‍ പോയ കീഴ്ശാന്തി അറസ്റ്റില്‍
X

ആലപ്പുഴ: തുറവൂര്‍ എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച് ഒളിവില്‍ പോയ കീഴ്ശാന്തിയെ അറസ്റ്റ് ചെയ്തു. കൊച്ചി കടവന്തറയിലുളള പണമിടപാട് സ്ഥാപനത്തില്‍ മോഷ്ടിച്ച സ്വര്‍ണം പണയം വയ്ക്കുന്നതിനിടെയാണ് കീഴ്ശാന്തി രാമചന്ദ്രന്‍ പിടിയിലായിരിക്കുന്നത്. സ്ഥാപന അധികൃതര്‍ പൊലീസിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 20 പവന്‍ തിരുവാഭരണങ്ങളാണ് ക്ഷേത്രത്തില്‍നിന്നും നഷ്ടപ്പെട്ടത്. 4 ദിവസമായി രാമചന്ദ്രന്‍ ഒളിവിലായിരുന്നു. വിഷു ദിവസം രാത്രിയോടെയാണ് മോഷണ വിവരം ക്ഷേത്ര ഭാരവാഹികള്‍ അറിയുന്നത്. വിഗ്രഹത്തിന്റെ കിരീടവും 2 മാലകളും ഉള്‍പ്പടെയുള്ളവയാണ് മോഷ്ടിക്കപ്പെട്ടത്.

Next Story

RELATED STORIES

Share it