Latest News

കേരള ബജറ്റ് 2021: ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി വികേന്ദ്രികൃത ഉറവിട മാലിന്യ സംസ്‌കരണം

കേരള ബജറ്റ് 2021: ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി വികേന്ദ്രികൃത ഉറവിട മാലിന്യ സംസ്‌കരണം
X

തിരുവനന്തപുരം: ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി വികേന്ദ്രികൃത ഉറവിട മാലിന്യ സംസ്‌കരണത്തിന് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ബജറ്റില്‍ നിര്‍ദേശം. മാലിന്യം വലിച്ചെറിയുന്ന മലയാളിയുടെ മനോഭാവത്തെ വിമര്‍ശിക്കുന്ന കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷിനാസിന്റെ കവിത വായിച്ചുകൊണ്ടാണ് ശുചിത്വകേരളം പദ്ധതിയിലെ വിവിധ ശുപാര്‍ശകള്‍ ധനമന്ത്രി വായിച്ചത്. മുഴുവന്‍ പദ്ധതികള്‍ക്കുമായി 57 കോടിയും കേന്ദ്രത്തിന്റെ സ്വച്ഛഭാരത് പദ്ധതിയില്‍ നിന്നു ലഭിക്കുന്ന 87 കോടിയുമാണ് ഐസിക്കിന്റെ ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്.

ഇതുവരെ 501 ഗ്രാമപഞ്ചായത്തുകളും 51 നഗരസഭകളുമാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മാനദണ്ഡങ്ങള്‍ കൈവരിച്ചിട്ടുളളത്. മറ്റുള്ള സ്ഥാപനങ്ങളെയും ഇതേ അവസ്ഥയിലേക്കെത്തിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വടകര, കുന്ദംകുളം, തളിപ്പറമ്പ് മാതൃകയില്‍ സംരംഭകത്വ വികസന അടിസ്ഥാനത്തില്‍ മാലിന്യസംഭരണവും, വേര്‍തിരിക്കലും സംസ്‌കരിച്ച് വിപണനം നടത്തലുമാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കേരളത്തെ സ്ലോട്ടര്‍ വേസ്റ്റ് ഫ്രീ സംസ്ഥാനമാക്കും. 100 സപ്‌റ്റേജുകള്‍ സ്ഥാപിക്കും. സ്വകാര്യ വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഗ്രീന്‍ ഗ്രേഡിങ് നല്‍കും. ജൈവവളം ഹരിതമിത്രം പ്ലാന്റു വഴി വിപണനം ചെയ്യും. ഹരിതമിഷന്‍ ഇതിന് 15 കോടി മാറ്റിവയ്ക്കും.

ശുചിത്വകേരളം പദ്ധതിക്ക് 57 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. കേന്ദ്രത്തിന്റെ സ്വച്ഛഭാരത് മിഷന്‍ വഴി 87 കോടി ലഭിക്കും. ഇതും ഉപയോഗപ്പെടുത്തും. നിലവിലുള്ള ആയിരത്തോളം ടോയ്‌ലറ്റ് ബ്ലോക്കുകള്‍ നവീകരിക്കും. ഹരിത കര്‍മസേനകള്‍ക്ക് വയബളിറ്റി ഗാപ്പ് ഫണ്ടിങിനുള്ള സ്വാതന്ത്ര്യം തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടാവും.

Next Story

RELATED STORIES

Share it