- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള ബജറ്റ് 2021: കോഴിക്കോടിന് ലഭിച്ചത് മികച്ച പരിഗണന
കോഴിക്കോട് നഗരപാതാ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 700 കോടിയില്‍പരം രൂപ ചെലവില്‍ പത്ത് റോഡുകള്‍ക്ക് ഭൂമി ഏറ്റെടുത്ത് വീതി കൂട്ടി വികസിപ്പിക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
കോഴിക്കോട്: ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ കോഴിക്കോട് നഗരത്തിന് ലഭിച്ചത് മികച്ച പരിഗണന. കോഴിക്കോട് നഗരപാതാ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 700 കോടിയില്‍പരം രൂപ ചെലവില്‍ പത്ത് റോഡുകള്‍ക്ക് ഭൂമി ഏറ്റെടുത്ത് വീതി കൂട്ടി വികസിപ്പിക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. നഗരവുമായി ബന്ധപ്പെടുന്ന കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട പത്തു റോഡുകളാണ് ഈ പദ്ധതിയിലുള്‍പ്പെടുത്തിയത്. ലോകോത്തര നിലവാരത്തിലുള്ള ഡിസൈനര്‍ റോഡുകളാണ് ഇതിന്റെ ഭാഗമായി നിര്‍മിപ്പിക്കപ്പെടുക
*മാളിക്കടവ് -തണ്ണീര്‍പ്പന്തല്‍
*കരിക്കാംകുളം - സിവില്‍ സ്‌റ്റേഷന്‍
*മൂഴിക്കല്‍-കാളാണ്ടിത്താഴം
*മിനി ബൈപാസ്-പനാത്തു താഴം ഫ്‌ലൈഓവര്‍
*മാനാഞ്ചിറ-പാവങ്ങാട്
*അരയിടത്തുപാലം-അഴകൊടി-ചെറൂട്ടി നഗര്‍
*സിഡബ്ല്യുആര്‍.ഡി.എം പെരിങ്ങൊളം
*മാങ്കാവ് -പൊക്കുന്ന് -പന്തീരാങ്കാവ്
*കല്ലുത്താന്‍ കടവ്- മീഞ്ചന്ത
*കോതിപ്പാലം - ചക്കുംകടവ് -പന്നിയങ്കര ഫ്‌ലൈഓവര്‍ എന്നിവയാണ് ഈ പദ്ധതിയില്‍പ്പെട്ട റോഡുകള്‍.
ഗവ.ലോ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റല്‍
ബജറ്റില്‍ ഉള്‍പ്പെടുത്തിയ മറ്റൊരു പ്രധാന പദ്ധതി ഗവ.ലോ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് വേണ്ടിയുള്ളതാണ്. ഒന്നാം ഘട്ടമെന്ന നിലയില്‍ 15 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. വിദ്യാലയങ്ങളുടെ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി നോര്‍ത്ത് മണ്ഡലത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രിസം പദ്ധതി പിന്നീട് ദേശീയ തലത്തില്‍ വരെ ചര്‍ച്ചയാവുകയുണ്ടായി. ഈ മാതൃക ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള അംഗീകാരമായിട്ടാണ് ഗവണ്‍മെന്റിന്റെ ഈ പിന്തുണയെ വിലയിരുത്തുന്നത്. സമൂഹത്തില്‍ നിന്നുള്ള ബഹുമുഖ ഇടപെടല്‍ കൂടിയാവുമ്പോള്‍ നമ്മുടെ കോളേജുകളും ഭാവിയില്‍ ലോക നിലവാരമുള്ളവയായിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല. അതിനുള്ള തുടക്കം ഗവ.ലോ കോളേജില്‍ നിന്നാകട്ടെ. ശ്രദ്ധേയമായ മറ്റു ചില പദ്ധതികള്‍ക്കു കൂടി ബജറ്റിലേക്ക് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ നിന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി.
കോഴിക്കോട് നഗരത്തിനടുത്തുള്ള മൂഴിക്കല്‍ പാടശേഖര വികസനമാണ് ഇതിലൊന്ന്. ഇപ്പോള്‍ തരിശുകിടക്കുന്ന വയല്‍പ്രദേശം മികച്ച വിളവുതരുന്ന വയലുകളാക്കി മാറ്റാനും കാര്‍ഷിക സംസ്‌കാരം തിരിച്ചു കൊണ്ടുവരുന്നതിനുമുള്ള ശ്രമമാണിത്.
കോഴിക്കോട് ബീച്ച് വികസന പദ്ധതിയുടെ ഭാഗമായുള്ള എടക്കല്‍ യൂത്ത് ബീച്ച്, സരോവരം ബയോപാര്‍ക്ക് വികസനം, എന്‍ ജി ഒ ക്വോര്‍ട്ടേഴ്‌സ് സ്‌കൂള്‍ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍, മോഡല്‍ സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണം , എരഞ്ഞിപ്പാലം ഫ്‌ലൈഓവര്‍, എന്‍ ജി ഒ ക്വോര്‍ട്ടേഴ്‌സ് ഫ്‌ലാറ്റ് നിര്‍മാണം എന്നീ പദ്ധതികളും ഭാവിയില്‍ സാക്ഷാത്കരിക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ടൂറിസം മേഖലയിലും കോഴിക്കോട് പരിഗണിക്കപ്പെട്ടു. ഹെറിറ്റേജ് സ്‌പൈസസ് റൂട്ട് പ്രോജക്ടില്‍ കോഴിക്കോടിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നു. നമ്മുടെ നഗരത്തിനും ജില്ലയ്ക്കും പുതിയ ബജറ്റ് കൂടുതല്‍ തിളക്കം നല്‍കിയിരിക്കുന്നു.
ബേപ്പൂര്‍ നിയോജകമണ്ഡലം ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയത്
1. ചാലിയം ഫിഫ് ലാന്റിങ്ങ് സെന്റര്‍ നിര്‍മ്മാണം 10 കോടി (2 കോടി വകയിരുത്തി)
2.ദേശീയ പാത 66ല്‍ ചെറുവണ്ണൂര്‍ ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മാണം. 50 കോടി
3. ബേപ്പൂര്‍ പോര്‍ട്ട്. പുതിയ വാര്‍ഫ് നിര്‍മ്മാണം. 50 കോടി
4. ബി.കെ. കനാല്‍ നവീകരണം. ബേപ്പൂര്‍ ഭാഗം. കോയ വളപ്പു മുതല്‍ ഗോതീശ്വരം വരെ .. 2 കോടി
5. ബേപ്പൂര്‍ ഗോതീശ്വരം - കടലുണ്ടി -കപ്പലങ്ങാടി വാക്കടവ് എന്നിവിടങ്ങളില്‍ കടല്‍ ഭിത്തികെട്ടി സംരക്ഷിക്കല്‍ 10 കോടി
6. കൊളത്തറ ചുങ്കം ചാലിയാര്‍ പുഴയുടെ തീരം കെട്ടി സംരക്ഷിക്കല്‍ 5 കോടി
7. കടലുണ്ടിപുഴയില്‍ ചെറുതുരുത്തിയുടെ പാര്‍ശ്വഭിത്തികെട്ടി സംരക്ഷിക്കല്‍ 2 കോടി
8. ചീര്‍പ്പു പാലം - തോണിച്ചിറ കനാല്‍ നവീകരണം. 2 കോടി.
9 ചാലിയം പുലിമുട്ട് മുല്ല സൗന്ദര്യവല്‍ക്കരണം. 2 കോടി
10. ബേപ്പൂര്‍ സ്‌റ്റേഡിയം നിര്‍മ്മാണം 1 കോടി
11. കടലുണ്ടി റെയില്‍വെ ലെവല്‍ക്രോസ് മേല്‍പ്പാലം നിര്‍മ്മാണം -10 കോടി
12. ചെറുവണ്ണൂരിനേയും ഒളവണ്ണയും ബന്ധിപ്പിക്കുന്ന നല്ലളം ചാലാറ്റി കയറ്റിയില്‍ പാലം പുതുക്കിപണിയല്‍. സ്ഥലമെടുപ്പ് ഉള്‍പ്പെടെ : 10 കോടി
13. കാരാട്ടി പ്പാടം സ്‌റ്റേഡിയം നവീകരണം. ഫറോക്ക് . 5 കോടി
14. ചെറുവണ്ണൂര്‍ ആമാം കുനി റഗുലേറ്റര്‍ കം ബ്രിഡ്ജ് 1 കോടി
15. സീകോസ് കനാല്‍ സംരക്ഷണം. ഫറോക്ക് മുന്‍സിപ്പാലിറ്റി 5 കോടി
16. രാമനാട്ടുകര മീഞ്ചന്ത റോഡ്. ചഒ 66 ബേപ്പൂര്‍ പോര്‍ട്ട് റോഡ് വരെ വീതി കൂട്ടി നവീകരിക്കല്‍ 25 കോടി
17. സാഗര്‍ മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബേപ്പൂര്‍ തുറമുഖത്തിന്റെ ആഴം കൂട്ടലും പുതിയ വാര്‍ഫ് നിര്‍മ്മാണവും.
തിരുവമ്പാടിയില്‍
സംസ്ഥാന ബജറ്റ് തുരങ്ക പാത നിര്‍മ്മാണം നടപ്പുവര്‍ഷം ആരംഭിക്കും. രണ്ടു മേജര്‍ റോഡുകള്‍ക്ക് 10 കോടി രൂപ. വൈവിധ്യമാര്‍ന്ന നിരവധി പദ്ധതികള്‍ ബജറ്റ് നിര്‍ദ്ദേശത്തിലുണ്ട്.
തിരുവമ്പാടി മണ്ഡലത്തിലെ സുപ്രധാന പദ്ധതികള്‍ ഉള്‍പ്പെടുത്തി. 2021-22 വര്‍ഷത്തില്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന പ്രധാന പദ്ധതികളില്‍ ഒന്നായി പാരിസ്ഥിതിക അനുമതി ലഭ്യമാക്കി ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്ക പാത നിര്‍മ്മാണം ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മുത്തേരികല്ലുരുട്ടി റോഡിന് 5 കോടിയും ചുള്ളിക്കാപറമ്പ് കവിലട റോഡിന് 5 കോടിയും അനുവദിച്ചു.ഈ പ്രവൃത്തികള്‍ ഏപ്രിലിനു ശേഷം ആരംഭിക്കാം. തിരുവമ്പാടിയില്‍ കാര്‍ഷികോത്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനും കോള്‍ഡ് സ്‌റ്റോറേജ് സ്ഥാപിക്കല്‍, കൊടിയത്തൂര്‍ എരഞ്ഞിമാവില്‍ പഴംപച്ചക്കറി സംഭരണ സംസ്‌കരണ കയറ്റുമതി കേന്ദ്രം സ്ഥാപിക്കല്‍, കക്കാടംപൊയില്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്‌പോര്‍ട്‌സ് സെന്റര്‍ നിര്‍മ്മാണം, വയനാട് ചുരം ഒമ്പതാം വളവില്‍ ഹാംഗിംഗ് പ്ലാറ്റ്‌ഫോം വ്യൂ പോയിന്റ് വികസനം എന്നിവ ബജറ്റില്‍ ഉള്‍പ്പെടുത്തിയ വേറിട്ട പദ്ധതികളാണ്.ഈരൂട് പാലത്തിന് 5 കോടിയും വഴിക്കടവ് പാലത്തിന് 4.8 കോടിയും ബജറ്റില്‍ അടങ്കലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുക്കം ഇഒഇ പുതിയ കജ ബ്ലോക്കുള്‍പ്പെടെയുള്ള കെട്ടിട നിര്‍മ്മാണത്തിന് 10 കോടിയും പുതുപ്പാടി എഒ ഇ കെട്ടിട നിര്‍മ്മാണത്തിന് 10 കോടിയും കാരശ്ശേരി എഒ ഇ കെട്ടിട നിര്‍മ്മാണത്തിന് 2 കോടിയും ബജറ്റ് അടങ്കലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. താഴെ കൂടരഞ്ഞി വല്ലത്തായ് പാറ റോഡിന് 3 കോടി, കൂടരഞ്ഞി പെരുമ്പൂള നായാടംപൊയില്‍ റോഡ് 10 കോടി, ഞഋഇബ മുത്തേരി റോഡ് 5 കോടി, നെല്ലിപ്പൊയില്‍ കണ്ടപ്പന്‍ ചാല്‍ റോഡ് 8 കോടി, മണാശ്ശേരിമുത്താലം റോഡ് 3 കോടി.വെസ്റ്റ് കൈതപ്പൊയില്‍ ഏഴാം വളവ് ചുരം ബദല്‍ റോഡ് 15 കോടി, അമ്പായത്തോട് ഈരൂട് കോടഞ്ചേരി റോഡ് 10 കോടി, തിരുവമ്പാടി ടൗണ്‍ പരിഷ്‌കരണം 5 കോടി, വാലില്ലാപ്പുഴതോട്ടുമുക്കം റോഡ് 5 കോടി തുടങ്ങിയ റോഡ് പരിഷ്‌കരണ പദ്ധതികളുടെ നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പൊതുവായി പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണഫലങ്ങളും മണ്ഡലത്തില്‍ ലഭ്യമാകും.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT