Latest News

സ്ത്രീ സുരക്ഷിത കേരളത്തിനായുള്ള ഗവര്‍ണറുടെ ഉപവാസം ഇന്ന്

സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരേ രാജ്ഭവനില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെയാണ് ഗവര്‍ണര്‍ ഉപവസിക്കുന്നത്.

സ്ത്രീ സുരക്ഷിത കേരളത്തിനായുള്ള  ഗവര്‍ണറുടെ ഉപവാസം ഇന്ന്
X

തിരുവനന്തപുരം: സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഉപവസിക്കും. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരേ രാജ്ഭവനില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെയാണ് ഗവര്‍ണര്‍ ഉപവസിക്കുന്നത്. ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ ഉപവസിക്കുന്നത് അസാധാരണ നടപടിയാണ്.

കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളുടെയും സംയുക്ത വേദിയാണ് ഉപവാസം സംഘടിപ്പിക്കുന്നത്. തൈക്കാട് ഗാന്ധിഭവനില്‍ നടത്തുന്ന ഉപവാസ, പ്രാര്‍ഥനാ യജ്ഞത്തില്‍ വൈകിട്ടു 4.30 മുതല്‍ പങ്കെടുക്കും. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട് ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.


Next Story

RELATED STORIES

Share it