- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്ഥാനം അലങ്കരിക്കുന്നവരുടെ പ്രവർത്തനം കാര്യക്ഷമമല്ല; പോലിസിന്റെ പ്രകടനം അതിദയനീയം: ഉദ്യോഗസ്ഥരെ പഴിചാരി ആഭ്യന്തര വകുപ്പിന്റെ റിപോർട്ട്
സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളിലടക്കം പോലിസിനെതിരേ വ്യാപക ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിൽ റിപോർട്ടിലെ പരാമർശങ്ങൾ ശ്രദ്ധേയമാവുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെയും പോലിസിന്റെയും പ്രവർത്തനങ്ങളിൽ സിപിഎമ്മിൽ നിന്നടക്കം രൂക്ഷവിമർശനങ്ങൾ ഉയരവെ, പോലിസിലെ ഉന്നത ഉദ്യോഗസ്ഥരെ പഴിചാരി ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ റിപോർട്ട്. ഉന്നത ഉദ്യോഗസ്ഥർ പദവിയിലിരിക്കുന്നത് പേരിനു മാത്രമാണെന്നും പ്രവർത്തനം കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ റിപോർട്ട്. സേനയുടെ പ്രവർത്തനം അതിദയനീമാണെന്നും ആഭ്യന്തര വകുപ്പ് വിലയിരുത്തിയതായി 'മാധ്യമം' റിപോർട്ട് ചെയ്തു.
കാര്യക്ഷമമായി പ്രവർത്തിക്കാതെ സ്ഥാനം അലങ്കരിക്കുക മാത്രം ചെയ്യുന്ന മേലുദ്യോഗസ്ഥരുടെ പ്രവൃത്തി സേനയുടെ പൊതുവിലുള്ള പ്രവർത്തനത്തെ ബാധിക്കുന്നു. രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പുകൾ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. പോലിസിന്റെ പ്രവർത്തനങ്ങളിലുണ്ടാവുന്ന നിരന്തരമായ വീഴ്ച സർക്കാറിൻറെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നുവെന്നും റിപോർട്ടിൽ പറയുന്നു. അമേരിക്കൻ സന്ദർശനം കഴിഞ്ഞെത്തിയാൽ മുഖ്യമന്ത്രി പരിശോധിക്കാനുള്ള റിപോർട്ടിലാണ് ഉന്നത ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിക്കുന്നത്.
സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളിലടക്കം പോലിസിനെതിരേ വ്യാപക ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിൽ റിപോർട്ടിലെ പരാമർശങ്ങൾ ശ്രദ്ധേയമാവുകയാണ്. അടുത്തിടെ സംസ്ഥാനത്തുണ്ടായ വിവാദമായ പല കൊലപാതകങ്ങളിലും ലഹരിവേട്ടയിലും കുറ്റക്കാരെ കണ്ടെത്തി കൃത്യമായ നടപടിയെടുക്കാൻ പോലിസ് സേനയ്ക്ക് വീഴ്ച സംഭവിച്ചു. കൊലപാതകം, ഗുണ്ടാ ആക്രമണം എന്നിവ മുമ്പെങ്ങുമില്ലാത്ത നിലയിൽ വർധിച്ചിട്ടും പോലിസ് നിഷ്ക്രിയമാണ്. ഇത് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പല സംഭവങ്ങളിലും പോലിസിൻറെ ഇടപെടൽ ദുർബലമാണ്. അതാണ് ഗുണ്ടാസംഘങ്ങൾക്ക് അക്രമങ്ങൾ തുടരാൻ പ്രേരകമാകുന്നത്. അനിഷ്ട സംഭവങ്ങളുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻറെ റിപോർട്ടുകൾ പോലും അവഗണിക്കുകയാണ്. അതാണ് ആലപ്പുഴ ഉൾപ്പെടെ ഇടങ്ങളിലെ കൊലപാതകങ്ങൾക്ക് കാരണമായതെന്നും ആഭ്യന്തര വകുപ്പ് റിപോർട്ട് പറയുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഗുണ്ടാ, മാഫിയാസംഘങ്ങൾ പ്രവർത്തനം ശക്തമാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരിട്ട് പോയി കാര്യങ്ങൾ മനസ്സിലാക്കാതെ ഓഫിസിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയാണ് ഉത്തരവാദപ്പെട്ട പല ഉദ്യോഗസ്ഥരും ചെയ്യുന്നത്. ക്രിമിനൽ കേസുകളിലുൾപ്പെടെ പ്രതികളാകുന്ന പോലിസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ മാഫിയാ സംഘങ്ങളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുന്നതായും മോൻസൺ സംഭവമടക്കം ചൂണ്ടിക്കാട്ടി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
RELATED STORIES
''റഫേലിന്റെ എല്ലാ പാര്‍ട്സും ലഭ്യമാണ്'' എന്ന് വാട്ട്സാപ്പ്...
19 May 2025 6:32 AM GMTഅറസ്റ്റിനെ ചോദ്യം ചെയ്ത് അലി ഖാന് മഹ്മൂദാബാദ് സുപ്രിംകോടതിയില്‍; കേസ് ...
19 May 2025 6:13 AM GMTഗവര്‍ണറുടെ താല്കാലിക വിസി നിയമനങ്ങള്‍ തെറ്റെന്ന് ഹൈക്കോടതി
19 May 2025 6:03 AM GMTപ്ലസ് ടു പരീക്ഷ ഫലം മെയ് 22ന്
19 May 2025 5:58 AM GMTകെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം
19 May 2025 5:29 AM GMTഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കൂട്ടി...
19 May 2025 5:17 AM GMT