Latest News

മുസ്‌ലിം സംയുക്ത വേദി ചര്‍ച്ചാസമ്മേളനം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

മുസ്‌ലിം സംയുക്ത വേദി ചര്‍ച്ചാസമ്മേളനം വെള്ളിയാഴ്ച തിരുവനന്തപുരത്ത്
X

തിരുവനന്തപുരം: മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ കേരള മുസ്‌ലിം സംയുക്ത വേദി സംഘടിപ്പിക്കുന്ന ചര്‍ച്ചാസമ്മേളനം നാളെ വൈകിട്ട് മൂന്നിന് തമ്പാനൂര്‍ ഹൈലാന്റ് ആഡിറ്റോറിയത്തില്‍ നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന സമ്മേളനം കെ മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അധ്യക്ഷത വഹിക്കും.

മാധ്യമ രംഗത്തെ പ്രമുഖരായ എ സജീവന്‍(സുപ്രഭാതം), വയലാര്‍ ഗോപകുമാര്‍(മാധ്യമം), കെഎച്ച് നാസര്‍ (തേജസ് ഓണ്‍ലൈന്‍), പണ്ഡിത സംഘടനാ നേതാക്കളായ ഹാഫിസ് അബ്ദുശ്ശുക്കൂര്‍ ഖാസിമി(മുസ്‌ലിം പേഴ്‌സനല്‍ ലോബോര്‍ഡ്),കുറ്റിച്ചല്‍ ഹസ്സന്‍ ബസരി മൗലവി (ദക്ഷിണ), വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി (സുന്നീ ജംഇയ്യത്ത്) കെഎച്ച് നസീര്‍ ഖാന്‍ ഫൈസി (സമസ്ത), വി എം ഫത്തഹുദ്ദീന്‍ റഷാദി (ഇമാംസ് കൗണ്‍സില്‍),പാനിപ്ര ഇബ്‌റാഹീം ബാഖവി (ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം), അബൂറബീഅ് സ്വദഖത്തുല്ലാ മൗലവി (സംസ്ഥാന ജംഇയ്യത്ത്), മൗലവി നവാസ് മന്നാനി പനവൂര്‍ (സെന്‍ട്രല്‍ മസ്ജിദ്), വിവിധ സംഘടനാ നേതാക്കളായ ബീമാപളളി റഷീദ് (മുസ്‌ലിം ലീഗ്) ഡോ.കടുവയില്‍ മന്‍സൂറുദ്ദീന്‍ റഷാദി (മുസ്‌ലിം പണ്ഡിത സഭ), ആലംകോട് ഹസന്‍(എസ്.വൈ.എസ്), അല്‍അമീന്‍ റഹ്മാനി (കെ.എം.വൈ.എഫ്), കടുവയില്‍ ഷാജഹാന്‍ മൗലവി തുടങ്ങിയവര്‍ സംസാരിക്കും.

മതേതരത്വത്തെ കളങ്കപ്പെടുത്തുന്ന എല്ലാ നീക്കങ്ങളും രാജ്യത്തെ ശിഥിലീകരിക്കുമെന്നും ഇന്ത്യയുടെ ജീവവായുവായ മതേതരത്വം സംരക്ഷിക്കാന്‍ മുഴുവന്‍ രാജ്യസ്‌നേഹികളും രംഗത്തിറങ്ങേണ്ട ഘട്ടമാണിതെന്നും സംയുക്ത വേദി പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it