- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാലവർഷം ഇന്നെത്തും, കേരളത്തിൽ ഏഴ് ദിവസം ഇടിമിന്നലോടെ വ്യാപക മഴക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഏഴ് ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ രണ്ട് വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കൊച്ചിയില്‍ രാത്രി മഴ വിട്ട് നിന്നത് ആശ്വാസമായി. കളമശ്ശേരിയിലും തൃക്കാക്കരയിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ചെറിയ അളവില്‍ കുറഞ്ഞ് വരികയാണ്. തുടര്‍ച്ചയായി രണ്ട് ദിവസം വെള്ളം കയറിയ മൂലേപ്പാടം, വിആര്‍ തങ്കപ്പന്‍ റോഡിലാണ് രൂക്ഷമായ പ്രതിസന്ധി. വെള്ളം ഇറങ്ങി വീടു വൃത്തിയാക്കി മണിക്കൂറിനുള്ളിലാണ് ഇന്നലെ വൈകിട്ടത്തെ മഴയില്‍ വീണ്ടും നിരവധി വീടുകളില്‍ വെള്ളം കയറിയത്. അശാസ്ത്രീയമായി നിര്‍മ്മിച്ച കലുങ്കുകളും, തോടുകളുമാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. ആദ്യദിവസം ഉണ്ടായത് ലഘുമേഘവിസ്‌ഫോടനമെങ്കിലും ഇന്നലത്തേത്ത് ഈ ഗണത്തില്‍ പെടുന്നത് അല്ലെന്നാണ് വിലയിരുത്തല്‍.
RELATED STORIES
തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫില്‍ പ്രവേശനമില്ല; അന്‍വറിനെ അറിയിച്ച്...
23 April 2025 9:43 AM GMTപഹല്‍ഗാം ആക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം ഇന്ന് വൈകീട്ടോടെ...
23 April 2025 9:23 AM GMTസംസ്ഥാനത്ത് ഇന്ന് ഇടിയോടു കൂടിയ ശക്തമായ മഴ
23 April 2025 9:05 AM GMTപഹല്‍ഗാം ആക്രമണം; ഐപിഎല്ലില്‍ ഹൈദരാബാദ്- മുംബൈ താരങ്ങള്‍ കറുത്ത...
23 April 2025 9:03 AM GMTപഹല്‍ഗാം ആക്രമണം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം
23 April 2025 8:51 AM GMTറെയില്‍വേ സ്റ്റേഷനുകളില്‍ വരുന്നൂ ഇ-സ്കൂട്ടര്‍
23 April 2025 8:44 AM GMT