Latest News

കുടിശ്ശിക തീര്‍പ്പാക്കാന്‍ ആംനെസ്റ്റി പദ്ധതിയുമായി കേരള ജല അതോറിറ്റി

കുടിശ്ശിക തീര്‍പ്പാക്കാന്‍ ആംനെസ്റ്റി പദ്ധതിയുമായി കേരള ജല അതോറിറ്റി
X

മലപ്പുറം: കുടിവെള്ള ചാര്‍ജ് കുടിശ്ശിക തീര്‍പ്പാക്കാന്‍ ആംനെസ്റ്റി പദ്ധതിയുമായി കേരളാ വാട്ടര്‍ അതോറിറ്റി. എല്ലാ ഉപഭോക്താക്കളും ആംനെസ്റ്റി പദ്ധതിയുടെ പരിധിയില്‍ വരും. 2021 ജൂണ്‍ 30ന് മുമ്പ് മുതല്‍ വാട്ടര്‍ചാര്‍ജ് കുടിശ്ശിക നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക്് ആംനെസ്റ്റി പദ്ധതിയില്‍ അപേക്ഷ നല്‍കാം. കുടിശ്ശിക തുകയുടെ 50 ശതമാനം അടച്ച് കണക്ഷന്‍ നിലനിര്‍ത്താം. ബാക്കി തുക പരമാവധി ആറ് തവണയായി അടയ്ക്കാം. ഈ പദ്ധതിയുടെ കാലാവധി 2022 ജൂലൈ 15 മുതല്‍ മുതല്‍ 2022 ആഗസ്ത് 15 വരെ മാത്രമായിരിക്കും.

ഇക്കാലയളവില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആംനെസ്റ്റി പദ്ധതിയില്‍ പ്രഖ്യാപിച്ചിട്ടുളള പരാതി പരിഹാരത്തിനും ആനുകൂല്യങ്ങള്‍ക്കുമായി ഉപഭോക്താവ്/അപേക്ഷകന്‍ അവരുടെ ബന്ധപ്പെട്ട സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് സബ്ഡിവിഷന്‍ അസി.എക്‌സി. എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കണം. ആംനെസ്റ്റി പദ്ധതിപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ഓരോ ഉപഭോക്താവും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it