- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരമ്പരാഗത യാനങ്ങൾക്ക് മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിച്ചു

തിരുവനന്തപുരം: പരമ്പരാഗത യാനങ്ങൾക്ക് മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിച്ചു ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായി ഫെബ്രുവരി 27 ന് ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകളും മത്സ്യഫെഡും ചേർന്ന് നടത്തിയ ഏകദിന പരിശോധനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഏകദിന സംയുക്ത പരിശോധനയിൽ 9,594 അപേക്ഷകളിലായി 10,889 യാനങ്ങളും 14,489 എൻജിനുകളും അപേക്ഷിച്ചതിൽ, 14,332 എൻജിനുകൾ പെർമിറ്റ് യോഗ്യമാണെന്ന് കണ്ടെത്തി. 60 എണ്ണം യോഗ്യമല്ലെന്ന് കണ്ട് നിരസിച്ചു. 97 എൻജിനുകൾ പരിശോധനയ്ക്ക് എത്തിയില്ല. മണ്ണെണ്ണ പെർമിറ്റിന് യോഗ്യമാണെന്നു കണ്ടെത്തിയ 14,332 എൻജിനുകളുടെ ലിസ്റ്റ് അംഗീകരിച്ചാണ് പെർമിറ്റ് അനുവദിച്ചു ഉത്തരവായത്.
2015ലാണ് മണ്ണെണ്ണ പെർമിറ്റിനായുള്ള പരിശോധന അവസാനമായി നടന്നത്. കൊവിഡിന്റെ സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടത്താൻ സാധിക്കാതെയിരുന്ന സംയുക്ത പരിശോധനയാണ് ഫെബ്രുവരിയിൽ നടത്തിയതെന്ന് മന്ത്രി പറഞ്ഞു.
RELATED STORIES
ചരക്കു കപ്പല്‍ അപകടം; നാലു ദിവസത്തേക്ക് കണ്ടയ്നറുകള്‍ തീരത്തേക്ക്...
11 Jun 2025 7:32 AM GMTഞാന്‍ മരിച്ച് കഴിഞ്ഞെങ്കിലും എന്നെ കുറിച്ച് പഠിക്കുമെന്ന് തമാശയ്ക്ക്...
11 Jun 2025 7:28 AM GMTഗസയിലെ കുഞ്ഞുങ്ങളെ ഇസ്രായേല്‍ കൊന്നു തള്ളുന്ന നടപടി വേദനിപ്പിക്കുന്നു: ...
11 Jun 2025 7:22 AM GMTഓക്സ്ഫോര്‍ഡില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ദലിത്...
11 Jun 2025 6:55 AM GMTമെസി ഇല്ലെങ്കിലും പ്രശ്നമില്ല, ടീമില്‍ പ്രതിഭാധനരായ നിരവധി...
11 Jun 2025 6:24 AM GMTആശങ്കയുര്‍ത്തി കൊവിഡ്; 24 മണിക്കൂറില്‍ സംസ്ഥാനത്ത് മൂന്ന് മരണം
11 Jun 2025 6:08 AM GMT