- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജൂൺ നാലിന് മോദിയും അമിത്ഷായും തൊഴിൽരഹിതരാകുമെന്ന് ഖർഗെ; മോദിക്ക് ഭരണം നഷ്ടമാകുമെന്ന് ഇന്ത്യ സഖ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭരണം നഷ്ടമാകുമെന്ന പ്രചാരണം ശക്തമാക്കി ഇന്ത്യ സഖ്യം. മോദിയും അമിത്ഷായും 4ന് തൊഴില്‍രഹിതരാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കാറ്റ് മാറി വീശുന്നു എന്നായിരുന്നു മമത ബാനര്‍ജിയും ലാലു പ്രസാദും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അതേ സമയം അവസാന ഘട്ട തിരെഞ്ഞടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ വാരാണസിയിലെ പ്രചാരണത്തിന്റെ നേതൃത്വം ബിജെപി അമിത്ഷായ്ക്ക് നല്‍കി.
അവസാനഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പരസ്യപ്രചരണം നാളെ അവസാനിക്കും. 8 സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി ഉള്‍പ്പെടെയുള്ള 13 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ സീറ്റുകളിലും ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പശ്ചിമബംഗാളില്‍ 9 ലും ബിഹാറില്‍ എട്ട് സീറ്റിലും തിരഞ്ഞെടുപ്പ് നടക്കും. നടി കങ്കണ റണാവത്ത്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, അഭിഷേക് ബാനര്‍ജി, ലാലുപ്രസാദവിന്റെ മകള്‍ മിസാ ഭാരതി എന്നിവര്‍ ഈ ഘട്ടത്തില്‍ ആണ് ജനവിധി തേടുന്നത്. നാളെ പരസ്യപ്രചാരണം അവസാനിച്ചാല്‍ കന്യാകുമാരിക്ക് പോകുന്ന നരേന്ദ്രമോദി വിവേകാനന്ദ പാറയില്‍ വൈകിട്ട് മുതല്‍ ധ്യാനം ഇരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഒന്നാം തീയതി വരെയാണ് മോദി ധ്യാനം ഇരിക്കുക
RELATED STORIES
കൊല്ലത്തെ ക്ഷേത്രത്തില് ആര്എസ്എസ് ശാഖയും ആയുധപരിശീലനവും നടത്താന്...
18 April 2025 4:42 PM GMTതമിഴ്നാട്ടിലെ അണക്കെട്ടില് മലയാളി യുവാവ് മുങ്ങിമരിച്ചു
18 April 2025 4:23 PM GMTഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു
18 April 2025 4:19 PM GMTമുഹമ്മദ് അന്സാരി അനുസ്മരണ സംഗമവും ഫലസ്തീന് ഐക്യദാര്ഢ്യ സദസ്സും ...
18 April 2025 3:30 PM GMT'ഇന്ത്യക്കാർ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് കഴിക്കും പോലെ';...
18 April 2025 3:18 PM GMT''നാസിക്കിലെ ദര്ഗ പൊളിക്കുന്നതിനെതിരായ ഹരജി എന്തു കൊണ്ട് അതിവേഗം...
18 April 2025 3:04 PM GMT