Latest News

ഇസ്രായേലി ഭീകരതക്കെതിരെ പ്രതിഷേധിക്കണമെന്ന് ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം

ഇസ്രായേലി ഭീകരതക്കെതിരെ പ്രതിഷേധിക്കണമെന്ന് ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം
X

തിരുവനന്തപുരം: നിരപരാധികളും നിരായുധരുമായ ഫലസ്തീന്‍ ജനതയെ കൂട്ടക്കശാപ്പ് നടത്തി മാനുഷിക മൂല്യങ്ങളെ വെല്ലുവിളിക്കുന്ന ഇസ്രായേലീ ഭീകരതക്കെതിരെ മുഴുവന്‍ മനുഷ്യ സ്‌നേഹികളും പ്രതിഷേധിക്കണമെന്ന് കേരളാ ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം. ഈദുല്‍ ഫിത്വറിനോടനബന്ധിച്ച് ഫോറം ഓണ്‍ലൈനില്‍ നടത്തിയ പണ്ഡിത സംഗമത്തിലാണ് പ്രതിഷേധാഹ്വാനം ഉയര്‍ത്തിയത്.

ഗസയിലെ ജനവാസകേന്ദ്രങ്ങളില്‍ മിസൈലാക്രമണം നടത്തി പിഞ്ചുകുഞ്ഞുങ്ങളെയടക്കം നിര്‍ദയം അറുകൊല ചെയ്ത് അഴിഞ്ഞാടുന്ന ഇസ്രയേലിന്റെ നടപടി കാടത്തമാണ്. രാഷ്ട്രസ്ഥാപനം മുതല്‍ ഭീകര പ്രവര്‍ത്തനം തുടരുന്ന ഇസ്രയേലിനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാനും ജൂത രാഷട്രവുമായുളള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അറബ് രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണം.

പെരുന്നാള്‍ ദിനത്തിലെ പ്രാര്‍ഥനകളില്‍ ഫലസ്തീന്‍ വിമോചന പോരാളികള്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു. ഈദുല്‍ ഫിത്വറിനോടനബന്ധിച്ച് ഓണ്‍ലൈനില്‍ നടന്ന പണ്ഡിത സംഗമം തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി ഉദ്ഘാടനം ചെയ്തു. ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം പ്രസിഡന്റ് പാനിപ്ര ഇബ്‌റാഹീം മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി പ്രമേയം അവതരിപ്പിച്ചു.

ഖാസി കെകെ സുലൈമാന്‍ മൗലവി, ഖാസി എ ആബിദ് മൗലവി,വി എം ഫത്തഹുദ്ദീന്‍ റഷാദി, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, മൗലവി നവാസ് മന്നാനി പനവൂര്‍, സയ്യിദ് പൂക്കോയാ തങ്ങള്‍, എ അന്‍വര്‍ മൗലവി ബാഖവി, കടുവയില്‍ ഷാജഹാന്‍ മൗലവി, പി എം അബ്ദുല്‍ ജലീല്‍ മൗലവി, ദാക്കിര്‍ ഹുസൈന്‍ അല്‍കൗസരി, മുഹമ്മദ് നിസാര്‍ അല്‍ ഖാസിമി, ഹാഫിസ് സുലൈമാന്‍ മൗലവി, പൂവച്ചല്‍ ഫിറോസ് ഖാന്‍ ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.


Next Story

RELATED STORIES

Share it