Latest News

എട്ടു വയസ്സുകാരനെ സഹോദരി ഭര്‍ത്താവ് കാലില്‍ പൊള്ളിച്ചു; യുവാവ് അറസ്റ്റില്‍

എട്ടു വയസ്സുകാരനെ സഹോദരി ഭര്‍ത്താവ് കാലില്‍ പൊള്ളിച്ചു; യുവാവ് അറസ്റ്റില്‍
X

കൊച്ചി: കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയതിന് എട്ടു വയസ്സുകാരന്റെ കാല് പൊള്ളിച്ച് സഹോദരി ഭര്‍ത്താവ്. സംഭവുമായി ബന്ധപെട്ട് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കാലിന്റെ അടിയില്‍ ചട്ടും പഴുപ്പിച്ചും തേപ്പുപെട്ടി ചൂടാക്കിയുമായിരുന്നു പൊള്ളിച്ചത്. തന്നെ ഇയാള്‍ ഉപദ്രവിക്കുന്നത് പതിവാണെന്ന് കുട്ടി മൊഴി നല്‍കി.

കൊച്ചി തൈക്കുടത്താണ് സംഭവം. സഹോദരി ഭര്‍ത്താവ് ആണ് അറസ്റ്റിലായിരിക്കുന്നത്. ഒരു വര്‍ഷമായി കുട്ടിയുടെ പിതാവ് തളര്‍വാതം വന്ന് കിടപ്പിലാണ്. അമ്മയ്ക്കും കുട്ടിയുടെ സഹോദരിക്കും ഇയാളെ എതിര്‍ക്കാന്‍ പേടിയായിരുന്നു. അങ്കമാലി സ്വദേശിയായ ഇയാള്‍ പലപ്പോഴായി പീഡിപ്പിക്കാറുണ്ടെന്ന് കുട്ടി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. പിതാവ് കിടപ്പിലായ സാഹചര്യം മുതലെടുത്താണ് ഇയാള്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ തുടങ്ങിയത്. അതേസമയം പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ചും സംശയം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടി അന്വേഷണം നടത്തിയ ശേഷം കൂടുതല്‍ കേസുകള്‍ എടുക്കാന്‍ സാധ്യതയുണ്ട്.




Next Story

RELATED STORIES

Share it