Latest News

കിഫ്ബി വിവാദം: വനിതാ ഉദ്യോഗസ്ഥയോടു മര്യാദ കെട്ടു പെരുമാറുന്നത് ബിജെപിയുടെ പിന്‍ബലത്തില്‍; ഇ ഡി കണക്കുപറയേണ്ടിവരുമെന്ന് തോമസ് ഐസക്ക്

കിഫ്ബി വിവാദം: വനിതാ ഉദ്യോഗസ്ഥയോടു മര്യാദ കെട്ടു പെരുമാറുന്നത് ബിജെപിയുടെ പിന്‍ബലത്തില്‍; ഇ ഡി കണക്കുപറയേണ്ടിവരുമെന്ന് തോമസ് ഐസക്ക്
X

തിരുവനന്തപുരം: വനിതാ ഉദ്യോഗസ്ഥയോടു മര്യാദ കെട്ടു പെരുമാറുന്നത് ബിജെപിയുടെ രാഷ്ട്രീയ പിന്‍ബലത്തിലാണെന്നും ഇതിന് കൊച്ചിയിലെ ഇ ഡി ഉദ്യോഗസ്ഥര്‍ കണക്കുപറയേണ്ടിവരുമെന്നും സംസ്ഥാന ധനമന്ത്രി ടി എം തോമസ് തോമസ് ഐസക്ക്. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും നടത്തുന്ന അഴിഞ്ഞാട്ടം കണ്ട് രോമാഞ്ചം കൊള്ളുന്നവരായിരിക്കും ഇ ഡിയുടെ ഉദ്യോഗസ്ഥര്‍. പക്ഷേ, ബോംബും വടിവാളുമേന്തി തെരുവിലിറങ്ങിയ അക്കൂട്ടരെ നിലയ്ക്കു നിര്‍ത്തിയ പാരമ്പര്യമാണ് ഈ നാടിനുള്ളത്. അത് ഇ ഡി ഉദ്യോഗസ്ഥര്‍ക്കും മനസിലാകും- ഐസക്ക് നിലപാട് കടുപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് കൊച്ചി യൂണിറ്റില്‍ ഹാജരാവാന്‍ ഇ ഡി നോട്ടിസ് നല്‍കിയിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥരെ ഇ ഡിയ്ക്കു മുന്നില്‍ ഹാജരാക്കേണ്ട എന്നാണ് സര്‍ക്കാരിന്റെ നിലപാട്. അക്കാര്യം ഇ ഡിയെ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ നേരിട്ട് ഹാജരാവാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

മൊഴിയെടുക്കാനെന്ന പേരില്‍ കിഫ്ബിയിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥയെ നേരത്തെ ഇ ഡി സംഘം വിളിച്ചു വരുത്തിയിരുന്നു. ഇ ഡി, കിഫ്ബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന് കിഫ്ബി സിഇഒ ചീഫ് സെക്രട്ടറിക്ക് അതിനുശേഷം പരാതി നല്‍കി. ഇ ഡിയെ നിയമപരമായി നേരിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആലോചന.

ചോദ്യങ്ങള്‍ക്ക് വ്യക്തതയില്ല. എന്ത് കാര്യത്തിനാണ് അന്വേഷണമെന്ന എവിടെയും വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാന്‍ സമന്‍സ് അയയ്ക്കുന്നത് എങ്ങനെ ആയിരിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശമുണ്ട്. വ്യക്തമായ കാരണങ്ങള്‍ രേഖപ്പെടുത്തി വേണം സമന്‍സ് അയയ്ക്കാന്‍. അതൊന്നും പാലിച്ചിട്ടില്ല. സുപ്രിംകോടതിയൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് കൊച്ചിയിലെ ഇ ഡി ഉദ്യോഗസ്ഥരുടെ ഭാവം- ഇതൊക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇ ഡിക്കെതിരേ ഉന്നയിക്കുന്ന പരാതി.

അന്വേഷണ പ്രഹസനമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. സമന്‍സ് തയ്യാറാക്കി ആദ്യം മാധ്യമങ്ങള്‍ക്കാണ് ചോര്‍ത്തിക്കൊടുത്തത്. മൂന്നാം തീയതിയാണ് അറിയിപ്പ് കിഫ്ബി ഓഫിസിലെത്തുന്നത്. പക്ഷേ, രണ്ടാം തീയതി തന്നെ കാര്യങ്ങള്‍ എല്ലാ മാധ്യമങ്ങളും അറിയുകയും അവര്‍ ആഘോഷത്തോടെ റിപോര്‍ട്ടു ചെയ്യുകയും ചെയ്തു. ഐസക് ആരോപിച്ചു.

Next Story

RELATED STORIES

Share it