Latest News

മാവോവാദികളെ വെടിവെച്ചുകൊന്നത് ഫ്യൂഡല്‍നീതി

മാവോയിസ്റ്റെന്നല്ല , ഒരു മനുഷ്യജീവിയും പോലീസിന്റെ വെടിയുണ്ടയേറ്റ് മരിക്കരുത്. മാവോയിസ്റ്റും മനുഷ്യരാണ്. അവരും സമത്വത്തിനു വേണ്ടിയാണ് പോരാടുന്നത്. അതെങ്കിലും അംഗീകരിച്ചു കൊടുക്കണം. അവരെ നിയമത്തിന് വിട്ടുകൊടുക്കുക.

മാവോവാദികളെ വെടിവെച്ചുകൊന്നത് ഫ്യൂഡല്‍നീതി
X

എന്‍ ഇ സുധീര്‍

ഐ.എസ്. തലവൻ അൽ ബാഗ്ദാദിയുമായുമുള്ള ഏറ്റുമുട്ടലിൽ അമേരിക്കൻ സൈന്യം പോലും അയാളെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചില്ല. അവർക്കതിന് കഴിയുമായിരുന്നു. ( കൂട്ടത്തിൽ പറയട്ടെ. നമ്മുടെ പത്രങ്ങളെല്ലാം ബാഗ്ദാദി കൊല്ലപ്പെട്ടു എന്നാണ് എഴുതിയത്. സത്യത്തിൽ അയാൾ സ്വയം പൊട്ടിത്തെറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.) എന്നാൽ കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റിന്റെ പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ എല്ലായ്പ്പോഴും മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുകയാണ്. ഇത് ലോകത്തെ ഒരു ഭരണകൂടവും ചെയ്തു കൂടാത്തതാണ്. മനുഷ്യരെ ഏറ്റുമുട്ടലിൽ കൊല്ലുക എന്നത് കാട്ടുനീതിയാണ്. അല്ല, അങ്ങനെ പറയുന്നത് കാടിന്റെ ആവാസവ്യവസ്ഥയെ അവഹേളിക്കലാവും. പ്രാകൃതമായ ഫ്യൂഡൽ നീതിയാണത്. ഇതിൽ നിന്നുപോലും ഇപ്പോഴും മാറാൻ കഴിയുന്നില്ലെങ്കിൽ നമ്മളെന്ത് ഇടതിനെയാണ് പ്രതിനിധാനം ചെയ്യുന്നത്? എന്ത് മാനവികതയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഏത് നവോത്ഥാനമാണ് പ്രസംഗിക്കുന്നത്?

നെഞ്ചത്ത് ചെഗുവേരയുടെ ചിത്രം ചേർത്തുവെച്ചാൽ, അദ്ദേഹത്തിന്റെ ബന്ധുക്കളെ കെട്ടിയെഴുന്നള്ളിച്ചാൽ ഉണ്ടാവുന്ന സാധനമല്ല മനുഷ്യത്വവും കമ്യൂണിസവും. ചരിത്രത്തെ ഇങ്ങനെ മറന്നു കൂട. കേരളം ഒരു പോലീസ് സ്റ്റേറ്റ് ആയി മാറിക്കൂട. നിലപാടുകളുള്ള ഒരു ഗവൺമെന്റ് ഇവിടെയുണ്ടെന്ന് പോലീസിനെ ബോദ്ധ്യപ്പെടുത്താൻ ഇനിയും സി.പി.എം മടിക്കരുത്. മാവോയിസ്റ്റെന്നല്ല , ഒരു മനുഷ്യജീവിയും പോലീസിന്റെ വെടിയുണ്ടയേറ്റ് മരിക്കരുത്. മാവോയിസ്റ്റും മനുഷ്യരാണ്. അവരും സമത്വത്തിനു വേണ്ടിയാണ് പോരാടുന്നത്. അതെങ്കിലും അംഗീകരിച്ചു കൊടുക്കണം. അവരെ നിയമത്തിന് വിട്ടുകൊടുക്കുക.

Next Story

RELATED STORIES

Share it